ആണവോർജത്തിലും യുഎഇക്ക് ചരിത്രനേട്ടം; ഉൽപാദനത്തിനു തുടക്കം

arab
SHARE

യുഎഇയിൽ ആദ്യമായി വാണിജ്യാടിസ്ഥാനത്തിലുള്ള ആണവോർജ ഉൽപാദനത്തിനു തുടക്കം. അറബ് ലോകത്ത് ആണവോർജം ഉൽപാദിപ്പിക്കുന്ന ആദ്യ രാജ്യമാണ് യുഎഇ. ബറാക്ക ആണവോർജ പ്ലാൻറിലെ ഉൽപ്പാദനത്തിലൂടെ രാജ്യത്തിൻറെ ഊർജോപയോഗത്തിൽ  25 ശതമാനം സംഭാവന ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടൽ.

ഊർജോൽപ്പാദനരംഗത്ത് യുഎഇയുടെ സ്വപ്നപദ്ധതിയാണ് ഫലമണിഞ്ഞുതുടങ്ങിയത്. അറബ് ലോകത്തെ ആദ്യ ആണവവൈദ്യുതി നിലയമായ ബറാക്ക ആണവ നിലയത്തിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിൽ ആണവോർജ ഉൽപ്പാദനം തുടങ്ങിയതായി യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അറിയിച്ചു. 2020 ഫെബ്രുവരിയിൽ ലൈസൻസ് ലഭിച്ച ആദ്യ യൂണിറ്റിലെ ഒരു ജനറേറ്ററിൽനിന്നു മാത്രം 1,400 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കുന്നത്. രാജ്യത്തിൻറെ വൈദ്യുതി ആവശ്യത്തിൻറെ നാലിലൊന്ന് വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഇതുവഴി 2.1 കോടി ടൺ കാർബൺ മലിനീകരണം തടയാനാകും. അൽദഫ്രയിലെ നാലു യൂണിറ്റുകളും പ്രവർത്തന സജ്ജമാകുന്നതോടെ യുഎഇ ഇലക്ട്രിക്കൽ ഗ്രിഡിലേക്കു പതിറ്റാണ്ടുകളോളം വൈദ്യുതി നൽകാനാകും. 

ആണവോർജ പദ്ധതിയിലൂടെ രാജ്യം സുപ്രധാന നാഴികക്കല്ല് പിന്നിട്ടെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. 2,000 എൻജിനീയർമാരുടെയും സ്വദേശി യുവാക്കളുടെയും 80 രാജ്യാന്തര പങ്കാളികളുടെയും 10 വർഷത്തെ കഠിനാധ്വാനമാണ് വിജയിച്ചതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. എമിറേറ്റ്സ് ന്യൂക്ലിയർ കോർപറേഷന് കീഴിലുള്ള നവാഹ് എനർജി കമ്പനിക്കാണ് പ്ലാൻറിൻറെ മേൽനോട്ടചുമതല. സുരക്ഷാപരിശോധനകൾക്ക് ശേഷം വ്യാവസായികാടിസ്ഥാനത്തിൽ രാജ്യത്തെ വീടുകളിലും സ്ഥാപനങ്ങളിലുമായി ഊർജം ഉപയോഗിച്ചു തുടങ്ങും. 

MORE IN GULF
SHOW MORE
Loading...
Loading...