നിയന്ത്രണങ്ങളോടെ പ്രവാസികളുടെ ഈസ്റ്റർ ആഘോഷം; വെർച്വലായും ശുശ്രൂഷകൾ

gulfeasterwb
SHARE

യേശു ക്രിസ്തുവിൻറെ ഉയർപ്പിൻറെ സ്മരണകളുമായി ഗൾഫിലെ പ്രവാസിമലയാളികളടക്കമുള്ളവർ ഈസ്റ്റർ ആഘോഷിച്ചു. ഗൾഫിലെ വിവിധ 

ദേവാലയങ്ങളിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകളിൽ നേരിട്ടും വെർച്വലായും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. മഹാമാരിയിൽ നിന്നുള്ള മോചനത്തിനായി പ്രാർഥനയോടെയായിരുന്നു ദേവാലയങ്ങളിലെ ഈസ്റ്റർ ശുശ്രൂഷകൾ. യുഎഇയിലെ വിവിധ പള്ളികളിൽ നിയന്ത്രണങ്ങളോടെ വിശ്വാസികൾ ശുശ്രൂഷകളുടെ ഭാഗമായി. ഷാർജ സെൻറ് മൈക്കിൾസ് ദേവാലയത്തിൽ വിവിധ സമയങ്ങളിലായി മലയാളമടക്കം 10 

ഭാഷകളിലായി നടന്ന ശുശ്രൂഷകളിൽ വിശ്വാസികൾ പങ്കെടുത്തു.അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകൾക്കു ദക്ഷിണ അറേബ്യയുടെ അപ്പസ്തലിക് വികാരിയറ്റ് ബിഷപ് പോൾ ഹിൻഡർ നേതൃത്വം നൽകി. 

ദുബായ് സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ബിഷപ് ഡോ.യൂഹാനോൻ മാർ ദിമെത്രയോസ് മുഖ്യകാർമികത്വം വഹിച്ചു.മലങ്കര കത്തോലിക്കാ സമൂഹം റാസൽഖൈമ സെൻറ് ആൻറണീസ് ദേവാലയത്തിൽ ഈസ്റ്റർ ആഘോഷിച്ചു. അബുദാബി മുസഫ മാർത്തോമ്മാ ദേവാലയം, അൽഐൻ സെൻറ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് സിംഹാസന കത്തീഡ്രൽ, അബുദാബി സെൻറ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി, അബുദാബി 

സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ തുടങ്ങിയ ദേവാലയങ്ങളിൽ ഈസ്റ്റർ ശുശ്രൂഷകൾ നടന്നു. ബഹ്റൈൻ, ഖത്തർ, കുവൈത്ത് തുടങ്ങി മറ്റു ഗൾഫ് രാജ്യങ്ങളിലെ ദേവാലയങ്ങളിലും ഈസ്റ്റർ ശുശ്രൂഷകൾ നടന്നു.

MORE IN GULF
SHOW MORE
Loading...
Loading...