ഗൾഫിൽ കോവിഡ് വ്യാപനം ഉയരുന്നു; കുവൈത്തിൽ പൂർണകർഫ്യൂ വന്നേക്കും

gulfcovidwb
SHARE

ഗൾഫിൽ കോവിഡ് വ്യാപനം ഉയരുന്നു. യുഎഇ ഒഴികെ അഞ്ച് ഗൾഫ് രാജ്യങ്ങളിലും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇതോടെ നിയന്ത്രണങ്ങൾ ശക്തമാക്കി. കുവൈത്തിൽ വീണ്ടും പൂർണകർഫ്യൂ ഏർപ്പെടുത്തിയേക്കുമെന്നാണ് സൂചന. 

കുവൈത്തിൽ പ്രതിദിന മരണനിരക്ക് ഏറ്റവും ഉയർന്ന നിരക്കിലെത്തി. 14 പേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,353 ആയി. 1,203 പേർക്കുകൂടി രോഗം സ്ഥിരീകരിക്കുകയും 1,422 പേർ രോഗമുക്തരാവുകയും ചെയ്തു. തീവ്രപരിചരണവിഭാഗത്തിൽ 224 പേരടക്കം 13,896 പേരാണിനി ചികിൽസയിലുള്ളത്. 

ഖത്തറിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒൻപതുമാസങ്ങൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി. 876 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി നിരക്ക് 90 ശതമാനമായി കുറഞ്ഞു. ഒമാനിൽ മൂന്നുദിവസത്തിനിടെ 31പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 3,139 പേർക്കുകൂടി 

രോഗം സ്ഥിരീകരിച്ചു. സൌദിയിൽ ഏഴും യുഎഇയിൽ ആറുപേരുംകൂടി മരിച്ചു. 2,113 പേർക്കാണ് യുഎഇയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.അതേസമയം, കുവൈത്ത്, ഖത്തർ, ഒമാൻ എന്നിവിടങ്ങിളിൽ കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി 

നടപ്പാക്കിത്തുടങ്ങി. കുവൈത്തിൽ രാത്രി കർഫ്യൂ തുടരുകയാണ്. രാത്രി ഏഴു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കര്‍ഫ്യൂ സമയം. ഒമാനിൽ സർക്കാർ ഓഫീസുകളിൽ പകുതി ജീവനക്കാർക്ക് മാത്രമാണ് പ്രവേശനാനുമതി. മറ്റുള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്യണമെന്നാണ് നിർദേശം. 

കായികപരിപാടികളെല്ലാം റദ്ദാക്കി. ഈ മാസം ഒന്നു മുതല്‍ അടുത്തമാസം 31 വരെ കൂടുതല്‍ നിര്‍ണായകമാണെന്നും കോവിഡ് വ്യാപനം 

ശക്തമായേക്കാമെന്നുമാണ് ആരോഗ്യമന്ത്രാലയത്തിൻറെ മുന്നറിയിപ്പ്. ഖത്തറിൽ കോവിഡ് വ്യാപനം രൂക്ഷമായാൽ ലോക്ഡൌണിലേക്ക് കടക്കുമെന്നാണ് 

അധികൃതർ വ്യക്തമാക്കുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...