കോവിഡ് രോഗികളെ കണ്ടെത്താൻ നായ്ക്കൾ; പുതിയ നീക്കവുമായി യുഎഇ

uae-covid-test
SHARE

കോവിഡ് രോഗികളെ കണ്ടെത്താൻ പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളുടെ സ്പെഷ്യൽ മൊബൈൽ യൂണിറ്റിനെ ഉപയോഗിച്ച് യുഎഇ. പ്രധാന പരിപാടികൾ നടക്കുമ്പോഴാണ് ഇവയെ പ്രധാനമായും ഉപയോഗിക്കുകയെന്ന് യുഎഇ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കെ 9 എന്ന പേരിലുള്ള ഈ പൊലീസ് നായ്ക്കളുടെ സംഘത്തിന്റെ പരിശീലനം അടുത്തിടെയാണ് പൂർത്തിയായത്. 

കോവിഡ് സംശയിക്കപ്പെടുന്ന ആളുകളുടെ കക്ഷത്തില്‍ നിന്നുള്ള ഹൈസ്പീഡ് സാമ്പിളിംഗിനെ ആശ്രയിച്ചാണ് പരിശോധന. വ്യക്തികളുമായി സമ്പർക്കം പുലർത്താതെ തന്നെ സാംപിളുകൾ നായ്ക്കൾ മണത്തെടുക്കുന്നു, ഫലങ്ങൾ അപ്പോള്‍ തന്നെ അറിയുകയും ചെയ്യാം. യുഎഇയിലെ നിരവധി മേഖലകളിലെ ഫീൽഡ് ഹോസ്പിറ്റലുകളിൽ സന്നദ്ധപ്രവർത്തകരിലും പരീക്ഷണങ്ങൾ നടത്തി. K9 പൊലീസ് നായ്ക്കളെയും അവരുടെ പരിശീലകരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ച ശേഷമാണിത്.

കോവിഡ് കേസുകൾ കണ്ടെത്തുന്നതിന് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നായ്ക്കളെ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽ K9 പൊലീസ് നായ്ക്കളെ ഉപയോഗിക്കുന്നുണ്ട്.

MORE IN GULF
SHOW MORE
Loading...
Loading...