സ്വന്തം വീട്ടിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി; വീട്ടുകാരെ രക്ഷിച്ച് ദുബായ് പോലീസ്

saeed-bin-sulaiman-2.jpg.image.845.440
റാഷിദിയ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സഈദ് ബ്ൻ സുലൈമാൻ
SHARE

സ്വന്തം വീട്ടിൽ സ്ഫോടനം നടത്തി കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ ഗൃഹനാഥനെ കീഴടക്കി കുടുംബത്തെ രക്ഷിച്ച് ദുബായ് പൊലീസ്. ഭാര്യയുമായുള്ള വാക്കുതർക്കം വഴക്കിലെത്തിയപ്പോൾ ഭർത്താവ് വാതക സിലിണ്ടർ തുറന്നു വിടുകയും തീകൊളുത്തി വീട്ടിലുള്ളവരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് ദുബായ് റാഷിദിയ്യ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സഈദ് ബ്ൻ സുലൈമാൻ പറഞ്ഞു. ഭാര്യയും മക്കളും ജോലിക്കാരിയുമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്. 

ജോലിക്കാരി ഫോണിൽ വിളിച്ചറിയിച്ചതനുസരിച്ച് പ്രത്യേക പൊലീസ് ടീം സ്ഥലത്തെത്തിയപ്പോൾ ഒരു കൈയിൽ തുറന്നിട്ട ഗ്യാസ് സിലിണ്ടറും മറുകയ്യിൽ ലൈറ്ററുമായി ഗൃഹനാഥൻ ഭീഷണി തുടരുകയായിരുന്നു. പൊലീസിനെതിരെ തിരിഞ്ഞ ഇയാൾ പൊലീസ് വാഹനത്തിനുനേരേ കുപ്പിയെറിഞ്ഞു. ഇതിനിടെ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഗ്യാസ് സിലിണ്ടർ അടച്ചതിനാൽ വൻ ദുരന്തമൊഴിവായി. രണ്ടു മണിക്കൂറോളമെടുത്താണ് ഇയാളെ പൊലീസ് അനുനയിപ്പിച്ചത്. ഭയന്നിരുന്ന കുടുംബാംഗങ്ങളെ പൊലീസ് ആശ്വസിപ്പിച്ചു.

മാനസിക വിഭ്രാന്തിയുള്ള പ്രതി മുൻപ് മനോദൗർബല്യത്തിനു ചികിൽസ തേടിയിട്ടുണ്ടെന്നും ഏറെക്കാലമായി തൊഴിൽരഹിതനാണെന്നും ബ്രിഗേഡിയർ സഈദ് ബ്ൻ സുലൈമാൻ പറഞ്ഞു. അറസ്റ്റു രേഖപ്പെടുത്തിയശേഷം പൊലീസ് പ്രതിയെ മാനസികാരോഗ്യ ചികിൽസയ്ക്ക് അയച്ചു.

MORE IN GULF
SHOW MORE
Loading...
Loading...