മരുഭൂമിയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: അബുദാബിയിൽ 3 പേർക്ക് ജീവപര്യന്തം

gulf-rape-case
SHARE

മരുഭൂമിയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 3 പേർക്ക് അബുദാബി ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൂടാതെ ഒന്നാം പ്രതിക്കു ലഹരി ഉപയോഗിച്ചതിനു 3 വർഷം തടവും 50,000 ദിർഹം പിഴയും പൊലീസ് വാഹനം കേടുവരുത്തിയതിന് 1 വർഷം തടവും ലഹരി ഉപയോഗിച്ചു വാഹനമോടിച്ചതിന് 6 മാസം തടവും 30,000 ദിർഹം പിഴയുമുണ്ട്.

ശിഷ്ട കാലത്തേക്കു ലൈസൻസ് മരവിപ്പിച്ചു. പുതുക്കുന്നതും പുതിയ ലൈസൻസ് എടുക്കുന്നതും തടഞ്ഞു. നമ്പർ പ്ലേറ്റ് മറച്ച് വാഹനമോടിച്ചതിന് 6 മാസം തടവും 30,000 ദിർഹം വേറെയും ശിക്ഷയുണ്ട്.  രണ്ടാമന് 3 വർഷം തടവും 50,000 ദിർഹം പിഴയും മൂന്നാമന് 2 വർഷം തടവും 50,000 ദിർഹം പിഴയുമാണ് മറ്റു ശിക്ഷകൾ.

വാഹനത്തിലെത്തിയ 3 പേരും ചേർന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡന ശ്രമം. അതിനിടെ പൊലീസ് എത്തുന്നതുകണ്ട് വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവെ പിന്തുടർന്ന പൊലീസ് വാഹനത്തിലും ഇടിച്ചു രക്ഷപ്പെട്ടെങ്കിലും പ്രതികളെ പിന്നീട് പിടികൂടി പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.

MORE IN GULF
SHOW MORE
Loading...
Loading...