എന്‍റെ 55,000 സഹപ്രവര്‍ത്തകര്‍ക്ക് വേദന; അപവാദ പ്രചാരണത്തിനെതിരെ യൂസഫലി

lulu
SHARE

സമൂഹമാധ്യമങ്ങളിലൂടെയുള്ള അപവാദപ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. 55,000 ൽ ഏറെയുള്ള സഹപ്രവർത്തകർക്ക് മനപ്രയാസമുണ്ടാക്കുന്നതിനാലാണ് ശക്തമായ നിയമനടപടി സ്വീകരിക്കുന്നത്. അതേസമയം, വിശാലമായ ജനാധിപത്യത്തിൽ മത്സരിച്ചു ജയിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് കിറ്റെക്സ് 2020യുടെ വിജയത്തെക്കുറിച്ച് യൂസഫലി പറഞ്ഞു. 

ഇന്ത്യയിൽ അഭിപ്രായസ്വാതന്ത്ര്യമുണ്ടെങ്കിലും നെഗറ്റീവ് പ്രചരിപ്പിക്കുന്നത് ചിലരുടെ ശീലമായിരിക്കുകയാണെന്ന് എം.എ.യൂസഫലി പറഞ്ഞു. ഇന്ത്യയിൽ മറ്റെങ്ങുമില്ലാത്തവിധം അപവാദപ്രചരണമാണ് സമൂഹമാധ്യമങ്ങളിലൂടെ കേരളത്തിൽ നടക്കുന്നത്.  30,000 മലയാളികളുൾപ്പെടെയുള്ള സഹപ്രവർത്തകർക്ക് വേണ്ടി വ്യക്തിഹത്യയ്ക്കെതിരെ നിയമവഴി തേടുകയാണ് ചെയ്യുന്നതെന്നും അബുദാബിയിൽ നിന്ന് വിഡിയോ കോൺഫറൻസിലൂടെ യൂസഫലി വ്യക്തമാക്കി. 

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവരെ അംഗീകരിക്കുന്നതാണ് ജനാധിപത്യ രീതിയിയെന്ന് കിറ്റക്സ് 2020യുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി യൂസഫലി വ്യക്തമാക്കി. 

അതേസമയം, ലുലു ഗ്രൂപ്പ് ജീവനക്കാരുടെ എണ്ണം 57,000ൽ നിന്ന് അടുത്തവർഷം 70,000 ത്തിലെത്തുമെന്നും യൂസഫലി പറഞ്ഞു. കോവിഡ് കാലത്ത് ഹൈപ്പർമാർക്കറ്റുകൾ ഉൾപ്പെടെ 27 പദ്ധതികൾ ഉദ്ഘാടനം ചെയ്തതായും ഓൺലൈൻ വ്യാപാരത്തിൽ 200% വർധനയുണ്ടായതായും ലുലു ഗ്രൂപ്പ് ചെയർമാൻ വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...