കോവിഡിൽ ജോലി നഷ്ടമായി; മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏഴരക്കോടി ഭാഗ്യം

dubai-dutyfree
SHARE

ദുബായ് – മഹാമാരി കാരണം ജോലി നഷ്ടപ്പെട്ടെങ്കിലും കാസർകോട് സ്വദേശി നവ്നീത് സജീവനെ(30) ഭാഗ്യം കടാക്ഷിച്ചു. ഇന്ന് നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ മെഗാ നറുക്കെടുപ്പിൽ ഏഴര കോടിയോളം രൂപ(10 ദശലക്ഷം യുഎസ് ഡോളർ) ആണ് നവ്നീതിനെ തേടിയെത്തിയത്. ഇദ്ദേഹം സഹപ്രവർത്തകരും കൂട്ടുകാരുമായ നാലു പേരുമായി സമ്മാനത്തുക പങ്കിടും.

അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന നവ് നീതിന് അടുത്തിടെ പിരിച്ചുവിട്ടായി നോട്ടീസ് നൽകിയിരുന്നു. നോ‌ട്ടീസ് പിരിയഡിലായിരുന്നു ഇപ്പോൾ ജോലി ചെയ്തിരുന്നത്. ഇൗ മസം 28 ആണ്  ജോലിയിൽ തുടരേണ്ട അവസാന ദിവസം. പുതിയ ജോലി അന്വേഷണത്തിലായിരുന്നു ഇതുവരെ. ഒരിടത്ത് അഭിമുഖം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴായിരുന്നു നറുക്കെടുപ്പിൽ സമ്മാനം നേടിയതായി ഡിഡിഎഫിൻ്റെ ഫോൺ കോൾ ലഭിച്ചത്. ആദ്യം വിശ്വസി്ക്കാനേ സാധിച്ചില്ല. പിന്നീട് സന്തോഷം അടക്കാനായില്ല. ഉടന്‍ തന്നെ ഭാര്യയെ വിളിച്ച് കാര്യം പറഞ്ഞു. അവരും ഏറെ സന്തോഷിച്ചു. അബുദാബിയിൽ താമസിക്കുന്ന നവ് നീത്  നവംബർ 22നായിരുന്നു നാല് പേരുമായി ചേർന്ന് സ്വന്തം പേരിൽ  345 സീരീസിലെ മില്ലെനിയം മില്യനയർ ടിക്കറ്റ് വാങ്ങിയത്.

നവ് നീതിൻ്റെ ഭാര്യ അബുദാബിയിൽ ജോലി ചെയ്യുന്നു. ദമ്പതികൾക്ക് ഒരു വയസുള്ള കുട്ടിയുണ്ട്. ജോലി ലഭിച്ചില്ലെങ്കിൽ നാട്ടിലേയ്ക്ക് മടങ്ങാനാണ് തീരുമാനം. കഴിഞ്ഞ 2 വർഷമായി പോയിരുന്നില്ല. കുറച്ച് പണം വായ്പ തിരിച്ചടക്കാനും ബാക്കി തുക ഭാവിയി കരുപ്പിടിപ്പിക്കാനും ഉപയോഗിക്കും. ഡിഡിഎഫ് മെഗാ സമ്മാനം നേടുന്ന 171–ാമത്തെ ഇന്ത്യക്കാരനാണ് നവ്നീത്.

ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പുകളിൽ ബഹ്റൈനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരൻ മുഹമ്മദ് അസ് ലം മെഴ്സിഡസ് ആഡംബര കാർ സമ്മാനം ലഭിച്ചു. കൂടാതെ, ഇന്ത്യക്കാരനായ രവി ജെറ്റിക്ക് ആഡംബര ബൈക്കും ലഭിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...