കണ്‍മണികളെ താലോലിച്ച് കൊതിതീര്‍ന്നില്ല; ബൈക്കപകടത്തില്‍ പ്രവാസി മരിച്ചു; കണ്ണീര്‍

rohith-accident
SHARE

ദുബായ്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി ബൈക്ക് അപകടത്തിൽ മരിച്ചു. കോട്ടയം സ്വദേശി രോഹിത് രാജ് ജോൺ(33) ആണ് മരിച്ചത്. എയർ ട്രാവൽ എൻ്റർപ്രൈസ് ആൻഡ് ടൂറിസത്തിൽ ജോലി ചെയ്തിരുന്ന രോഹിത് ഭാര്യ മെർജിനിന്റെ പ്രസവത്തിനാണ് കുടുംബത്തോടൊപ്പം പ്രവാസി ഭാരതീയ മിഷൻ വിമാനത്തിൽ നാട്ടിലേയ്ക്ക് പോയത്. 

സെപ്റ്റംബറിൽ ഭാര്യ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഇതിൽ ഒരു കുട്ടി പ്രസവത്തോടെ തന്നെ മരിച്ചു. 2 ആൺകുട്ടികളോടും ഭാര്യയോടുമൊപ്പം സന്തോഷകരമായ ജീവിതം നയിച്ചുവരുമ്പോഴായിരുന്നു അപകടം. ബന്ധുവിന്റെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെ ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. 

ഏറെ നേരമായിട്ടും രോഹിതിനെക്കുറിച്ച് വിവരം ലഭിക്കാത്തതിനെ  തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോൾ റോഡരികിൽ ഗുരുതര പരുക്കേറ്റ് വീണു കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ തൊട്ടടുത്തുള്ള ക്ലിനിക്കിൽ പ്രാഥമികചികിത്സ നൽകിയ ശേഷം കോട്ടയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. റോഡിലെ വെള്ളത്തിൽ ബൈക്ക് തെന്നി വീണതായിരിക്കുമെന്നാണ്  നിഗമനം. വളരെ ചുറുചുറുക്കുള്ള യുവാവായിരുന്ന രോഹിത് ജോലിയിലും മിടുക്കനായിരുന്നുവെന്ന് പ്രവാസി സുഹൃത്തുക്കൾ അനുസ്മരിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...