യുഎഇയിൽ കോവിഡ് വാക്സീൻ വിതരണം തുടങ്ങി; സ്വീകരിച്ചു പ്രവാസികൾ

covid-vaccine-uae
SHARE

കോവിഡ്19 പ്രതിരോധത്തിനായി യുഎഇ അംഗീകരിച്ച  സിനോഫം വാക്സീൻ  സ്വകാര്യ ആശുപത്രികൾ മുഖേന യുഎഇയിൽ നൽകിത്തുടങ്ങി. സ്വകാര്യ  മേഖലയിൽ ആദ്യമായി വാക്സീൻ കുത്തിവയ്പ്പ് തുടങ്ങിയത്  വിപിഎസ് ഹെൽത്ത്കെയറാണ്.

ഗ്രൂപ്പിന്  കീഴിലെ അബുദാബി, അൽ ഐൻ, അൽ ദഫ്ര  എന്നിവിടങ്ങളിലെ 18 ആശുപത്രികളിലും മെഡിക്കൽ  സെന്ററുകളിലും ഇന്നു രാവിലെ  ഒൻപതു മുതൽ  വാക്സീൻ വിതരണം  ആരംഭിച്ചു. പ്രവാസികളടക്കം ഒട്ടേറെ പേരാണ് ആദ്യദിനം വാക്സീൻ  സ്വീകരിക്കാനെത്തിയത്. വരും ദിവസങ്ങളിൽ  വാക്സീൻ നൽകുന്നതിനായി  ബുക്കിങ് തുടരുകയാണ്. 

മുൻ ദിവസങ്ങളിൽ  ബുക്കിങ് നടത്തിയവർക്കാണ് ആദ്യ  ദിനം വാക്സീൻ  നൽകാനായതെന്നും 5,000 പേർക്ക്  ദിനം പ്രതി  വാക്സീൻ നൽകാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നതെന്നും  വിപിഎസ് കോവിഡ് വാക്സീനേഷൻ ടാസ്ക് ഫോഴ്‌സ് ലീഡ്  ഡോ. പങ്കജ്  ചൗള അറിയിച്ചു. ആശുപത്രികളിൽ പ്രത്യേക കേന്ദ്രങ്ങൾ  ഇതിനായി സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം  പറഞ്ഞു.

അബുദാബി, അൽ  ഐൻ  നിവാസികൾക്ക്  വാക്സീനേഷനായി റജിസ്റ്റർ ചെയ്യാം. വാക്സീൻ ലഭിക്കുന്നതിന്  അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന്  വിപിഎസ് ഹെൽത്ത്കെയർ ഹെൽപ് ലൈൻ നമ്പറിൽ ( 8005546) വിളിക്കാം. വാട്സ്ആപ്പ്  വഴി 0565380055 എന്ന നമ്പറിലും  ബുക്ക് ചെയ്യാം. വെബ്‌സൈറ്റ്  വഴി സ്ലോട്ട്  ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് www.vpshealth.com, www.covidvaccineuae.com  വെബ്‌സൈറ്റുകളിൽ  ലോഗിൻ ചെയ്യണം.

ഒരാൾക്ക് 15 മിനിറ്റ്

വാക്സീൻ നൽകുന്നതിന്  ഒരാൾക്ക് 15 മിനിറ്റ് എടുക്കും. വാക്‌സീൻ എടുക്കുന്ന വ്യക്തി അടുത്ത 30 മിനിറ്റ് നിരീക്ഷണത്തിൽ തുടരും.18 വയസും അതിൽ  കൂടുതലുമുള്ളവർക്കാണ് വാക്സീൻ. 

MORE IN GULF
SHOW MORE
Loading...
Loading...