10 സെക്കന്റിൽ അബുദാബിയിലെ 144 നിലക്കെട്ടിടം നിലത്ത്; റെക്കോര്‍ഡ്; വിഡിയോ

വെറും 10 സെക്കന്റുകൾ കൊണ്ട് 144 നിലകളുള്ള നാല് കെട്ടിടങ്ങള്‍ കെട്ടിടങ്ങൾ നിലംപരിശാക്കി. അബുദാബിയിലെ മിനാ സായിദില്‍ 165 മീറ്റര്‍ വീതം ഉയരത്തിൽ നിന്നിരുന്ന നാല് ടവറുകളാണ് നിയന്ത്രിത സ്‍ഫോടനത്തിലൂടെപൊളിച്ചത്. ലോകത്തില്‍ തന്നെ ഇത്തരത്തില്‍ പൊളിച്ചുമാറ്റപ്പെടുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന റെക്കോർഡും മിനാ പ്ലാസ സ്വന്തമാക്കി.  6000 കിലോഗ്രാം സ്‍ഫോടക വസ്‍തുക്കള്‍ ഉപയോഗിച്ചായിരുന്നു  നിയന്ത്രിത സ്ഫോടനം (Controlled Implosion)

മോഡോണ്‍ പ്രോപ്പര്‍ട്ടീസ് എന്ന സ്ഥാപനത്തിനായിരുന്നു നിയന്ത്രിത സ്‍ഫോടനത്തിന്റെ ചുമതല. അങ്ങനെ സ്‍ഫോടക വസ്‍തുക്കളുപയോഗിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം തകർത്തതിനുള്ള ഗിന്നസ് റെക്കോര്‍ഡ് മോഡോണ്‍ പ്രോപ്പര്‍ട്ടീസിന് കരസ്ഥമാക്കി. കെട്ടിടം നിലനിന്നിരുന്ന സ്ഥലം വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റും. 

പ്ലാസ്റ്റിക് എക്സ്പ്ലോസീവുകളും ഡിറ്റനേറ്റര്‍ കോഡുകളുമാണ് സ്‍ഫോടനത്തിന് ഉപയോഗിച്ചത്. കൂടുതല്‍ സുരക്ഷിതമായതിനാലാണ് പ്ലാസ്റ്റിക് എക്സ്പ്ലോസീവുകള്‍ തെരഞ്ഞെടുത്തത്. നേരത്തേ യുഎഇയിലെത്തിച്ചസ്‍ഫോടക വസ്‍തുശേഖരം സ്ഫോടനത്തിനു മുൻപ് അബുദാബി പൊലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും കസ്റ്റഡിയിലായിരുന്നു.