ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; ഒരിടവേളയ്ക്ക് ശേഷം മലയാളിയെ തേടി ഭാഗ്യം

dubai-wb
SHARE

 ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യനയർ നറുക്കെടുപ്പിൽ ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം ഡോളർ) സമ്മാനം. ദുബായിൽ ജോലി ചെയ്യുന്ന അനൂപ് പിള്ളയാണ് 341 സീരീസ് നറുക്കെടുപ്പിലൂടെ കോടീശ്വരനായത്. 4512 ആണ് വിജയനമ്പർ.

ദുബായിലെ സ്വകാര്യ കമ്പനിയിൽ മാനേജറായ അനൂപ് പിള്ള കഴിഞ്ഞ 10 വർഷമായി നറുക്കെടുപ്പിൽ പങ്കെടുക്കുന്നു. സമ്മാനം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും 5,000 ടിക്കറ്റുകൾ വിറ്റഴിയുന്തോറും നടക്കുന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് തന്നെപ്പോലുള്ളവർക്ക് വിജയം നേടാൻ അപൂർവാവസരമൊരുക്കുന്നതായും അനൂപ് പറഞ്ഞു. ഭാര്യയും രണ്ടു മക്കളോടുമൊപ്പം ദുബായിലാണ് താമസം. 

ദുബായ് ഡ്യൂട്ടിഫ്രീ, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ സാധാരണ മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് ജേതാക്കളാകാറ്. എന്നാൽ, അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ മറ്റു രാജ്യക്കാരായിരുന്നു വിജയികൾ. ദുബായ് ഡ്യൂട്ടി ഫ്രീ ആരംഭിച്ച 1999 ന് ശേഷം വിജയിയാകുന്ന 169–ാമത്തെ ഇന്ത്യക്കാരനാണ് അനൂപ്. 

ഇതോടനുബന്ധിച്ച് നടന്ന മറ്റു നറുക്കെടുപ്പുകളിൽ ഫിലിപ്പീൻസുകാരിക്ക് ആഡ‍ംബര കാറും ഇന്ത്യക്കാരനായ വിശാൽ രവീന്ദ്രന്‍, ഫിലിപ്പീൻസ് യുവതി എന്നിവർക്ക് ആഡംബര മോട്ടോർ ബൈക്കുകളും സമ്മാനം ലഭിച്ചു

MORE IN GULF
SHOW MORE
Loading...
Loading...