കോവിഡ് വാക്സീൻ സ്വീകരിച്ച് യുഎഇ ആരോഗ്യമന്ത്രിയും; പരീക്ഷണം ഫലപ്രദമെന്ന് മന്ത്രി

uae-covid
SHARE

കോവിഡ് 19 വാക്സീൻ ആദ്യ ഡോസ് സ്വീകരിച്ച് യുഎഇ ആരോഗ്യ–രോഗപ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഉവൈസ്. കഴിഞ്ഞയാഴ്ച യുഎഇയിലെ കോവിഡ‍് മുന്നണിപ്പോരാളികൾക്ക് വാക്സീൻ നൽകിയതുമായി ബന്ധപ്പെട്ടാണ് ഇത്.

രോഗികളുമായി അടുത്തിടപെഴകുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി അടിയന്തര പരിഗണന നൽകിയാണ് വാക്സീൻ നൽകിയതെന്ന് അൽ ഉവൈസ് വ്യക്തമാക്കി. അബുദാബിയിൽ നടന്നുവരുന്ന മൂന്നാം ഘട്ട വാക്സീൻ പരീക്ഷണത്തിന്റെ ക്ലിനിക്കൽ പരിശോധനകൾ വിജയകരവും ഫലപ്രദവുമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ദിവസം ബഹ്‌റൈൻ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ കോവിഡ് വാക്സ‌ീൻ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കെടുത്തിരുന്നു.

MORE IN GULF
SHOW MORE
Loading...
Loading...