ബ്ളെസി കഠിനാധ്വാനത്തിന്‍റെ മാതൃക’; കോവിഡില്‍ മരിച്ച മലയാളി നഴ്സിനെപ്പറ്റി ഒമാന്‍

oman
SHARE

ഒമാനിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളം സ്വദേശി ബ്ളെസി തോമസാണ് മരിച്ചത്. 37 വയസായിരുന്നു. ഒമാൻ  ആരോഗ്യമന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യവേ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ആരോഗ്യപ്രവർത്തകയാണ് ബ്ളെസി. സിനാവ് ആശുപത്രിയിൽ നഴ്സായിരുന്ന ബ്ളെസി ഒരു മാസം മുൻപാണ് കോവിഡ് ബാധിതയായത്. 

തുടർന്ന് റോയൽ ആശുപത്രയിൽ വച്ചാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 26 മലയാളികളാണ് ഇതുവരെ ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചത്. ബ്ളെസി കഠിനാധ്വാനത്തിന്‍റെ മാതൃകയും യഥാർഥ പോരാളിയുമാണെന്ന് മന്ത്രാലയം അനുശോചന സന്ദേശത്തിൽ അറിയിച്ചു

MORE IN GULF
SHOW MORE
Loading...
Loading...