ആശുപത്രിയിലേക്ക് പോകാനിറങ്ങി; മലയാളി യുവാവിനെ ദുബായിൽ കാണാതായി

missing-08
SHARE

മലയാളി യുവാവിനെ ദുബായിൽ നിന്ന് കാണാതായായി ബന്ധുക്കൾ. വെഞ്ഞാറമൂട് സ്വദേശി ഫൈസല്‍ അബ്ദുൽ സലാമിനെയാണ് സെപ്റ്റംബർ അഞ്ച് മുതൽ കാണാതായത്. ഓർമക്കുറവിന് മരുന്ന് കഴിച്ചു വരികയായിരുന്നു.പത്ത് ദിവസം മുൻപ് മരുന്ന് തീര്‍ന്നതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. 

ഒരു വർഷം മുൻപാണ് ഫൈസൽ ദുബായിലെത്തിയത്. യുഎഇയിലെ ഒരു സൂപ്പർമാർക്കറ്റിലായിരുന്നു ജോലി. സുഖമില്ലെന്ന് പറഞ്ഞതിനെ തുടർന്ന് സൂപ്പർ മാർക്കറ്റിൽ നിന്നും അവധി നൽകിയിരുന്നു.

അഞ്ചാം തിയതി രാവിലെ സൂപ്പർമാർക്കറ്റിൽ എത്തിയ ഫൈസൽ, ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി. നേരം വൈകിയിട്ടും കാണാതായതോടെയാണ് ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചത്. ഫൈസലിനെ കണ്ടുകിട്ടുന്നവർ 0561133143 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്. 

MORE IN GULF
SHOW MORE
Loading...
Loading...