ഷാർജയിൽ തൊഴിലാളികൾക്കായി കൂൾ ഓഫ് കാബിന്‍ പദ്ധതി; ലക്ഷ്യം ആരോഗ്യസുരക്ഷ

sharjahcool-01
SHARE

ഷാർജയിൽ തൊഴിലാളികൾക്ക് കനത്ത ചൂടിൽ നിന്ന് ആശ്വാസമായി കൂൾ ഓഫ് കാബിൻ പദ്ധതിയുമായി ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി. കനത്ത ചൂടിനിടയിലും തൊഴിലാളികൾക്ക് തണപ്പുപകരുന്ന സംവിധാനമാണിത്. തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിതെന്ന് സേവ ചെയർമാൻ ഡോ.റാഷിദ് അൽലീം പറഞ്ഞു.

50 ഡിഗ്രി സെൽഷ്യസ് ചൂടിലും ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന കൂൾ ഓഫ് കാബിൻ പദ്ധതി ഗൾഫിൽ ആദ്യത്തേതാണ്.  20 അടി കണ്ടെയ്നറിൽ 5 കാബിനുകളുള്ള സംവിധാനമാണിത്. രണ്ടു സ്പ്ലിറ്റ് എസി യൂണിറ്റുകൾ, ഒരു ചില്ലര്‍ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്.  തൊഴിലാളികൾക്ക് ഇതിനകത്ത് കയറിയാൽ മഴ ചാറ്റലേറ്റാലെന്നപോലെ മഞ്ഞിൻ സ്പർശമേറ്റ് ശരീരവും മനസ്സും തണുപ്പിക്കാം. ശരീരോഷ്മാവ് പെട്ടെന്ന് താഴാതെ നിയന്ത്രിക്കുന്ന വിധത്തിലുള്ള സംവിധാനമാണ് കാബിനിൽ ക്രമീകരിച്ചിട്ടുള്ളത്. നിർമാണം, മൈനിങ്, എണ്ണ, ഗ്യാസ് ഓപറേഷൻ മേഖലകളിലെ തൊഴിലാളികൾക്ക് സഹായകരമായ പദ്ധതിയാണിത്. ആദ്യ പദ്ധതി ഷാർജ ന്യൂ ഖോർഫക്കാൻ റോഡിൽ തുടക്കം കുറിച്ചു.  

സേവ ചെയർമാൻ  ഡോ.റാഷിദ് അല്ലീമിൻറെ ആശയം അംവാജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന് കീഴിലുള്ള ഓഷ്യൻ ഓയിൽഫീൽഡ് കമ്പനി യാഥാർഥ്യമാക്കുകയായിരുന്നു.  വേനൽക്കാലത്തെ ജീവൻ രക്ഷാ കാബിനുകളായി ഇത് തൊഴിലാളി ക്യാംപുകളിൽ പ്രവർത്തിക്കും. 

MORE IN GULF
SHOW MORE
Loading...
Loading...