കോവിഡ് തടസമായില്ല; ഒരു നമ്പർ പ്ലേറ്റിന് 14 കോടിരൂപ; ലേലം ഹിറ്റ്

dubai-number
SHARE

കോവിഡ് 19 ഭീതി വാഹന പ്രേമികളെ പിന്തിരിപ്പിച്ചില്ല, ആര്‍ടിഎയുടെ 104–ാമത് സവിശേഷ നമ്പർ പ്ലേറ്റ് ലേലം വൻ ഹിറ്റ്. വി–12 നമ്പർ മാത്രം 14 കോടിയിലേറെ രൂപ (70 ലക്ഷം ദിർഹം)യ്ക്കാണ് കൈമാറിയത്. ആകെ 36.224 ദശലക്ഷം ദിർഹം ഇൗ ലേലത്തിൽ ലഭിച്ചു. മുൻ വർഷത്തേക്കാൾ ഇത് 83% കൂടുതൽ. 2019ൽ ആകെ ലേലത്തുക 19 ദശലക്ഷം ദിർഹം മാത്രമായിരുന്നു.

ദുബായ് ഫെസ്റ്റിവൽ സിറ്റിയില്‍ നടന്ന ലേലത്തിൽ എസ്–20 നമ്പർ 46 ലക്ഷത്തിനും വൈ–66 32 ലക്ഷത്തിനും കൈമാറി. 2 മുതൽ 5 വരെ അക്കങ്ങളുള്ള (എച്ച്, െഎ, കെ, എൽ, എൻ, ഒ, പി, ക്യു, ആർ, എസ്, ടി, യു, വി, ഡബ്ല്യു, എക്സ്, വൈ, ഇസഡ്) 90 പ്ലേറ്റുകൾ ലേലത്തിലൂടെ നൽകി. ശക്തമായ കോവിഡ് സുരക്ഷാ മുൻകരുതലോടെയായിരുന്നു ലേലം നടന്നതെന്നും അധികൃതർ അറിയിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...