വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായി മലയാളികളും: അഭിമാനം

uae-vaccine
SHARE

യുഎഇയിൽ കോവിഡ് വാക്സിൻ പരീക്ഷണത്തിന് മലയാളികളുടെ സജീവസാന്നിധ്യം. അഞ്ഞൂറോളം മലയാളികളാണ് അബുദാബിയിൽ നടക്കുന്ന വാക്സിൻ പരീക്ഷണത്തിൻറെ ഭാഗമാകുന്നത്. എൺപത്തിലേറെ രാജ്യങ്ങളിൽ നിന്നായി പതിനായിരത്തിലധികം പേർ പരീക്ഷണത്തിൽ പങ്കെടുക്കുന്നുണ്ട്. 

അബുദാബിയിൽ താമസിക്കുന്ന കൊച്ചി സ്വദേശി വർഷ ശ്രീനിവാസും കൂടെ ജോലി ചെയ്യുന്ന ഏഴ് ജീവനക്കാരും വാക്സിൻ പരീക്ഷണത്തിൻറെ ഭാഗമായ മലയാളികളുടെ പ്രതിനിധികളാണ്. അബുദാബി, ദുബായ്, ഷാർജ തുടങ്ങിയ എല്ലാ എമിറേറ്റുകളിൽ 

നിന്നും മലയാളികൾ വാക്സിൻ പരീക്ഷണത്തിൻറെ ഭാഗമാകുന്നുണ്ട്. കോവിഡിനെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് യുഎഇയോടൊപ്പം നിൽക്കേണ്ടത് പ്രവാസിമലയാളികളുടെ ഉത്തരവാദിത്തമാണെന്ന് ഓർമപ്പെടുത്തുകയാണ് ഇവർ.

ചൈനയുമായി സഹകരിച്ചാണ് വാക്സിൻ പരീക്ഷണം. പരീക്ഷണത്തിൻറെ ആദ്യ രണ്ടു ഘട്ടങ്ങൾ ചൈനയിൽ പൂർത്തിയായിരുന്നു. മൂന്നാം ഘട്ടമാണ് അബുദാബിയിൽ പുരോഗമിക്കുന്നത്. 18 ഉം 60 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗങ്ങളില്ലാത്തവരിലാണ് കോവിഡ് വാക്സിൻ പരീക്ഷിക്കുന്നത്. പരീക്ഷണത്തിൻറെ ഭാഗമാകാൻ താൽപര്യമുള്ളവർക്ക് മുൻകൂർ അനുമതിയില്ലാതെ ആഡ്നെക്കിലെത്തി പരിശോധനയ്ക്ക് വിധേയരാകാം.

MORE IN GULF
SHOW MORE
Loading...
Loading...