കോവിഡ്; സൗദിയിലും ഒമാനിലും മരണനിരക്ക് കൂടുന്നു; ആശങ്ക

death-saudi
SHARE

കോവിഡ് ബാധിച്ച് സൌദിഅറേബ്യയി മുപ്പത്താറും ഒമാനിൽ ആറു പേരും കൂടി മരിച്ചു. യുഎഇയിൽ അപ്രതീക്ഷിതമായി കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നത് ആശങ്കാജനകമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഖത്തറിൽ തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

യുഎഇയിൽ അറുപതു ലക്ഷത്തിലധികം പേർക്കാണ് കോവിഡ് പരിശോധനനടത്തിയത്. പുതിയതായി 72,026 പേർക്ക് നടത്തിയ പരിശോധനയിൽ 435 പേർക്ക് രോഗം സ്ഥിരീകരിച്ചു. സാമൂഹിക അകലം പാലിക്കാതെ കൂടിച്ചേരലുകൾ നടത്തുന്നതാണ് കോവിഡ് കണക്കുകൾ വീണ്ടും ഉയരാൻ കാരണമെന്ന് ആരോഗ്യപ്രതിരോധമന്ത്രി അബ്ദുൽ റഹ്മാൻ അൽ ഒവൈസ് പറഞ്ഞു. 88 ശതമാനം രോഗമുക്തി നിരക്കുള്ള യുഎഇയിൽ 6952 പേരാണിനി ചികിൽസയിലുള്ളത്. സൌദിയിൽ മരണസംഖ്യ 3506 ആയി. 90ശതമാനമാണ് രോഗമുക്തി നിരക്ക്. 25089 പേർ ചികിൽസയിലുണ്ട്. ഖത്തറിൽ 97 ശതമാനമാണ് രോഗമുക്തി നിരക്ക്. ഗൾഫിൽ ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കും ഏറ്റവും കുറഞ്ഞ മരണനിരക്കും ഖത്തറിലാണ്. 89 ശതമാനം രോഗമുക്തി നിരക്കുള്ള കുവൈത്തിൽ 5867 പേരും 92 ശതമാനം രോഗമുക്തി നിരക്കുള്ള ബഹ്റൈനിൽ 3485 പേരും 93 ശതമാനം രോഗമുക്തി നിരക്കുള്ല ഒമാനിൽ 4815 പേരുമാണ് ചികിൽസയിലുള്ളത്. 

MORE IN GULF
SHOW MORE
Loading...
Loading...