കോവിഡ് വ്യാപനം തടയുന്നതിൽ വിജയിച്ചെന്ന് യുഎഇ; പ്രതീക്ഷ നൽകി പ്രഖ്യാപനം

uae
SHARE

കോവിഡ് വ്യാപനം തടയുന്നതിൽ യുഎഇ വിജയിച്ചതായി യുഎഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. മഹാമാരിക്കെതിരായ പോരാട്ടത്തിൽ യുഎഇ ലോകത്തിന് മാതൃകയായിരിക്കുകയാണ്. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് പ്രവാസിമലയാളികൾക്കടക്കം പ്രതീക്ഷ നൽകുന്ന പ്രഖ്യാപനം.

ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആന്റ് ഹെൽത്ത് സയന്‍സില്‍ സ്ഥിതിചെയ്യുന്ന കോവിഡ് 19 കമാൻഡ് ആൻഡ് കണ്ട്രോൾ സെൻറർ സന്ദർശിച്ച ശേഷമായിരുന്നു ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ പ്രഖ്യാപനം. വൈറസിനെ നേരിടുന്നതില്‍ രാജ്യം സ്വീകരിച്ച ശാസ്ത്രീയ സമീപനവും കൃത്യമായ ആസൂത്രണവും കോവിഡ് വ്യാപനം തടയുന്നതിന് സഹായകരമായി. 

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിച്ച സംഘടനകളുടെ സഹകരണവും ഈ പ്രതിസന്ധിയെ അവസരമാക്കി മാറ്റാൻ സഹായിച്ചതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.  യുഎഇയുടെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളോട് സഹകരിച്ച ആരോഗ്യമേഖലയിലെ ജീവനക്കാരുടെ പ്രവർത്തനങ്ങളെ ദുബായ് ഭരണാധികാരി പ്രശംസിച്ചു. കോവിഡ് വെല്ലുവിളി പൂർണമായും അവസാനിക്കുംവരെ ഇതേ അർപ്പണമനോഭാവത്തോടെ പ്രവർത്തിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളുടെ ശ്രമങ്ങളെ ഏകോപിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യുന്നതിൽ പ്രധാനപങ്കുവഹിച്ച സ്ഥാപനമാണ്  മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആന്റ് ഹെൽത്ത് സയന്‍സ്. ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, മന്ത്രിമാർ, ആരോഗ്യവകുപ്പിലെ ഉന്നതഉദ്യോഗസ്ഥർ തുടങ്ങിയവർ ഷെയ്ഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു. 

MORE IN GULF
SHOW MORE
Loading...
Loading...