160 രാജ്യങ്ങളിൽ നിന്നായി 1000 ഹാജിമാർ; സാമൂഹിക അകലം പാലിച്ച് ചടങ്ങുകൾ

hajj-29
ചിത്രം;ന്യൂയോർക്ക് ടൈംസ്
SHARE

ഈ വർഷത്തെ ഹജ് തീർഥാടനത്തിന് തുടക്കമായി. തീർഥാടകർ മക്കയിൽ നിന്ന് മിനായിലെത്തി. കോവിഡ് പശ്ചാത്തലത്തിൽ 160 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം പേർക്ക് മാത്രമാണ് തീർഥാടനത്തിന് അനുമതി നൽകിയത്. 

കോവിഡിൻറെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചായിരുന്നു മക്കയിൽ നിന്ന് എട്ടുകിലോമീറ്റർ അകലെ കൂടാരങ്ങളുടെ താഴ്വരയായ മിനായിലേക്ക് തീർഥാടകരുടെ വരവ്. ഈ രാവിൽ ഹാജിമാർ പ്രാർഥനാനിരതരായി മിനായിൽ കഴിയും. 14 കിലോമീറ്റർ അകലെ അറഫാ ലക്ഷ്യമാക്കി പുലർച്ചെയോടെ നീങ്ങും. നാളെയാണ് അറഫാസംഗമം. ഒപ്പം പ്രവാചകൻറെ പ്രവാചകന്‍റെ വിടവാങ്ങല്‍ പ്രഭാഷണത്തിന്‍റെ ഓര്‍മ പുതുക്കുന്ന അറഫാ പ്രഭാഷണവും.  

ജംറയിലെ കല്ലെറിയൽ കർമ്മവും കഅബ പ്രദക്ഷിണവും സഫ മര്‍വഹിക്കിടയിലെ പ്രയാണവുമെല്ലാം സാമൂഹിക അകലം ഉറപ്പുവരുത്തിയായിരിക്കും. ഹജ്ജിലെ ഏറ്റവും തിരക്കേറിയ കല്ലെറിയൽ കർമം ഇത്തവണ ഏറ്റവും ശാന്തമായി അനുഷ്ടിക്കാനുള്ള സൌകര്യമാണ് ഒരുക്കിയിരിക്കുന്നത്. നാലു ദിവസത്തെ ക്വാറൻറീനും ആരോഗ്യപരിശോധനയ്ക്കും ശേഷം മക്കയിൽ നിന്ന് 20 പേർവീതമടങ്ങുന്ന സംഘങ്ങളായി പ്രത്യേക വാഹനങ്ങളിലാണ്  തീർഥാടകരെ മിനായിലെത്തിച്ചത്. തീർഥാടകരുടെ ആരോഗ്യസംരക്ഷണത്തിനായി താമസസ്ഥലത്തിനടുത്ത് പ്രത്യേക മെഡിക്കൽ സംഘങ്ങളുണ്ട്. പോയവർഷം 25 ലക്ഷത്തോളം തീർഥാടകർ പങ്കെടുത്ത ഹജ്ജിന് ഇത്തവണ ആയിരം പേർക്ക് മാത്രമാണ് അനുമതി നൽകിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഹജ് തീർഥാടനത്തിന്റെ ഭാഗമായ എല്ലായിടങ്ങളും അണുവിമുക്തമാക്കിയിട്ടുണ്ട്.

MORE IN GULF
SHOW MORE
Loading...
Loading...