അഭിമാനക്കുതിപ്പിനൊരുങ്ങി 'ഹോപ് മാർസ്'; വിക്ഷേപണം തിങ്കളാഴ്ച

hopemars-17
SHARE

യുഎഇയുടെ ചൊവ്വാ ഗവേഷണ പേടകം തിങ്കളാഴ്ച വിക്ഷേപണം ചെയ്യും.  ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു യുഎഇ സമയം  പുലർച്ചെ 1.58നായിരിക്കും പേടകം കുതിച്ചുയരുന്നത്. അറബ് മേഖലയിലെ ആദ്യചൊവ്വാ ദൌത്യമാണ് ഹോപ് മാർസ് മിഷൻ 2020.

ബഹിരാകാശ ഗവേഷണത്തിൻന്റെ ഉന്നതിയിലേക്ക് യുഎഇയിയും.  മിറ്റ്സുബിഷി H-2A റോക്കറ്റിലാണ് അറബ് മേഖലയുടെ അഭിമാനക്കുതിപ്പ്. പ്രതീക്ഷയെന്നർഥം വരുന്ന അൽ അമൽ എന്നു പേരിട്ട ദൌത്യത്തിന്റെ കൌണ്ട്ഡൌൺ അറബിക്കിൽ ആയിരിക്കും. വിക്ഷേപണം കഴിഞ്ഞാലുടൻ ദുബായിലെ ഗ്രൌണ്ട് സ്റ്റേഷൻ ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. തുടർന്നുള്ള 30 ദിവസം മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞർ 24 മണിക്കൂറും ഉപഗ്രഹത്തെ നിരീക്ഷിക്കും.200 സ്വദേശി യുവശാസ്ത്രജ്ഞർ ആറ് വർഷത്തിലേറെ പദ്ധതിക്കായി പ്രവർത്തിച്ചുവരികയാണ്. 

ഉപഗ്രഹത്തിന്റെ രൂപകൽപനയടക്കം പൂർണമായും സ്വദേശികളുടെ ചുമതലയിലാണ് പദ്ധതി. ദൌത്യത്തിലൂടെ വിവരങ്ങൾ ശേഖരിക്കുക എന്നതിലുപരിയായി ചൊവ്വയെ ഭാവിയിൽ എങ്ങനെ ഉപയോഗപ്പെടുത്താനാകുമെന്നു കണ്ടെത്താനാണ് യുഎഇ ലക്ഷ്യമിടുന്നതെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ശാസ്ത്ര-സാങ്കേതിക വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ സാലിം അൽ മർറി പറഞ്ഞു. അവസാനനിമിഷം അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളോ മറ്റോ ഉണ്ടായാൽ വിക്ഷേപണത്തിൽ മാറ്റമുണ്ടാകാമെന്ന് ലോഞ്ച് സൈറ്റ് ഡയറക്ടർ കീജി സുസുക്കി നേരത്തെ വ്യക്തമാക്കിയിരുന്നു.

MORE IN GULF
SHOW MORE
Loading...
Loading...