സൗദിയിൽ ഒരുമാസത്തിനുള്ളിലെ കുറഞ്ഞ കോവിഡ് കണക്ക്; ആശ്വാസം

saudi-covid
SHARE

സൌദിഅറേബ്യയിൽ ഒരുമാസത്തിനുള്ളിലെ ഏറ്റവും കുറവ് കോവിഡ് കണക്കുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. മുപ്പത് പേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 2,181 ആയി. അതേസമയം, ഖത്തർ, യുഎഇ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ രോഗമുക്തി നിരക്ക് ഓരോദിവസവും ഉയരുന്നത് ആശ്വാസകരമാണ്.

സൌദിഅറേബ്യയിൽ ഒരുമാസത്തിനിടെ ഏറ്റവും കുറവ് പുതിയകേസുകളും മരണങ്ങളുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.  2994  പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം  2,29,480 ആയി. തീവ്രപരിചരണവിഭാഗത്തിൽ 2230 പേരടക്കം 61903 പേരാണ് ഇനി ചികിൽസയിലുള്ളത്. ഖത്തറിൽ 4048 പേരാണ് ഇനി ചികിൽസയിലുള്ളത്. ആകെ രോഗബാധിതരായ 1,03128 പേരിൽ 95 ശതമാനവും രോഗമുക്തി നേടി. ഗൾഫിൽ ഏറ്റവും ഉയർന്ന രോഗമുക്തി നിരക്ക് ഖത്തറിലാണ്. യുഎഇയിലും കുവൈത്തിലും 81ശതമാനം വീതവും ബഹ്റൈനിൽ84 ശതമാനവുമാണ് രോഗമുക്തി നിരക്ക്. യുഎഇയിൽ 58000പേർക്ക് നടത്തിയ പരിശോധനയിൽ 331 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 54453 ആയി. ഒമാനിൽ മാത്രമാണ് രോഗമുക്തി നിരക്ക് 70 ശതമാനത്തിൽ താഴെ തുടരുന്നത്. ആകെ രോഗബാധിതരായ 54697 പേരിൽ 35255 അതായത് 64 ശതമാനംപേരാണ് ഒമാനിൽ രോഗമുക്തി നേടിയത്.

MORE IN GULF
SHOW MORE
Loading...
Loading...