താമസവീസയുള്ള ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് മടങ്ങിവരാം; പ്രവാസികൾക്ക് ആശ്വാസം

uae-express
SHARE

യുഎഇയിൽ താമസവീസയുള്ള ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് മടങ്ങിവരാൻ അവസരമൊരുങ്ങുന്നു. വന്ദേഭാരത് ദൌത്യത്തിൻറെ ഭാഗമായ വിമാനങ്ങളിൽ ഈ മാസം 12 മുതൽ 26 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ചാർട്ടേഡ് വിമാനങ്ങളിലും പ്രവാസികൾക്ക് യുഎഇിലേക്ക് മടങ്ങാമെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം അറിയിച്ചു.

മടങ്ങാനാകാതെ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസിമലയാളികൾക്കടക്കം ആശ്വാസകരമാണ് പുതിയ തീരുമാനം. ഇതുസംബന്ധിച്ച് ഇന്ത്യ, യുഎഇ വ്യോമയാന മന്ത്രാലയങ്ങൾ തമ്മിലുള്ള ധാരണപ്രകാരമാണ് പ്രവാസികൾക്ക് മടങ്ങിപ്പോകാൻ അവസരമൊരുങ്ങിയത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വെബ്സൈറ്റിൽ  പേര് റജിസ്റ്റർ ചെയ്ത, യുഎഇ റസിഡൻസ് വീസയുള്ളവർക്ക് മാത്രമാണ് യുഎഇയിലേക്ക് മടങ്ങിവരാൻ അനുമതി. വിമാനം പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിമാനത്താവളത്തിൽ ഹാജരാക്കണം. ആരോഗ്യവിവരം വ്യക്തമാക്കുന്ന ഫോം പൂരിപ്പിച്ച് കൈമാറുകയും വേണം. എയർഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, അംഗീകൃത ഏജൻസി എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. അതേസമയം, യുഎഇയിൽ നിന്ന് യാത്രക്കാരെ ഇന്ത്യയിലെത്തിക്കുന്ന ചാർട്ടേഡ് വിമാനങ്ങളിലും പ്രവാസികൾക്ക് യുഎഇയിലേക്ക് മടങ്ങാമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഈ മാസം 12 മുതൽ 26 വരെയുള്ള യാത്രക്കാണ് നിലവിൽ അനുമതിയെങ്കിലും അതിനുശേഷവും വിമാനസർവീസ് തുടരുമെന്നാണ് സൂചന.

MORE IN GULF
SHOW MORE
Loading...
Loading...