സൗദിയിൽ 41 മരണം കൂടി; 3,183 പേർക്ക് പുതുതായി രോഗം; ആശങ്ക

saudi-covid
SHARE

സൌദി അറേബ്യയിൽ കോവിഡ് ബാധിച്ച് 41 പേർകൂടി മരിച്ചു. 3,183 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഖത്തറിൽ രോഗമുക്തി നിരക്ക് 95 ശതമാനമായി ഉയർന്നു. ഗൾഫ് മേഖലയിൽ സൌദിഅറേബ്യയിലാണ് ആശങ്കപ്പെടുത്തുന്ന കോവിഡ് കണക്കുകൾ തുടരുന്നത്. സൌദിയിൽ രോഗബാധിതരുടെ എണ്ണം 2,23,327 ആയി. 2100 പേരാണ് ഇതുവരെ മരിച്ചത്. തുടർച്ചയായ മൂന്നാം ദിവസവും രോഗമുക്തരാകുന്നവരുടെ എണ്ണം മൂവായിരത്തിന് മുകളിലാണ്. 72 ശതമാനമാണ് രോഗമുക്തി നിരക്ക്. തീവ്രപരിചരണവിഭാഗത്തിൽ 2225 പേരടക്കം 60131 പേരാണ് സൌദിയിൽ ഇനി ചികിൽസയിലുള്ളത്. അതേസമയം, ഖത്തറിൽ ഓരോ ദിവസവും രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസകരമാണ്.  102110 പേർക്ക് രോഗം സ്ഥിരീകരിച്ച ഖത്തറിൽ 4696 പേർമാത്രമാണ് ഇനി ചികിൽസയിലുള്ളത്. 95 ശതമാനം പേരും രോഗമുക്തി നേടി. യുഎയിൽ 81 ഉം കുവൈത്തിൽ 80ഉം ബഹ്റൈനിൽ 84 ശതമാനവുമാണ് രോഗമുക്തി നിരക്ക്. ഖത്തറിൽ നാലും ബഹ്റൈനിലും ഒമാനിലും മൂന്നുപേർവീതവും ഇന്ന് മരിച്ചു. ഒമാനിൽ 18468 പേരാണ് ഇനി ചികിൽസയിലുള്ളത്.

MORE IN GULF
SHOW MORE
Loading...
Loading...