ഗൾഫിൽ കോവിഡ് ബാധിച്ച് 4 മലയാളികൾ കൂടി മരിച്ചു

sharafudheen-death
SHARE

ഗൾഫിൽ കോവിഡ് ബാധിച്ച് നാല് മലയാളികൾകൂടി മരിച്ചു. കണ്ണൂർ മേലേചൊവ്വ സ്വദേശി ഹാരിസ് ബപ്പിരി, തൃശൂർ വില്ലന്നൂർ സ്വദേശി അബ്ദുൽ റസാഖ് എന്നിവർ കുവൈത്തിലാണ് മരിച്ചത്. 67കാരനായ ഹാരിസ് കോവിഡ് സ്ഥിരീകരിച്ച് അദാൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 60കാരനായ അബ്ദുൽ റസാഖ്, മിഷ്റിഫ് ഫീൽഡ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. കണ്ണൂർ മയ്യിൽ സ്വദേശി രത്നാകരനാണ് ഷാർജയിൽ മരിച്ചത്. 57 വയസായിരുന്നു. ഒന്നര മാസമായി  ഷാർജ കുവൈത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലപ്പുറം കോട്ടക്കൽ സ്വദേശി ഷറഫുദീൻ സൌദിഅറേബ്യയിലെ ജിദ്ദയിൽ മരിച്ചു. 41 വയസായിരുന്നു. ഇതോടെ സൌദിയിൽ മരിച്ച മലയാളികളുടെ എണ്ണം 97 ആയി. 270 മലയാളികളാണ് ആറ് ഗൾഫ് രാജ്യങ്ങളിലായി ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

MORE IN GULF
SHOW MORE
Loading...
Loading...