സൗദിയില്‍ 2 പേരടക്കം 3 മലയാളികള്‍ കൂടി മരിച്ചു; ആകെ മരണം 252

gulf-death
SHARE

സൗദി അറേബ്യയിൽ രണ്ടുപേരടക്കം ഗൾഫിൽ മൂന്ന് മലയാളികൾകൂടി കോവിഡ് ബാധിച്ചു മരിച്ചു. കൊല്ലം തെന്മല സ്വദേശി സുനിൽ കുമാർ പുരുഷോത്തമൻ ദമാമിലും, കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷൈജൽ റിയാദിലുമാണ് മരിച്ചത്. 43കാരനായ സുനിൽ കുമാർ കോവിഡ് ബാധിച്ച് പത്തു ദിവസമായി ദമാം സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 34കാരനായ മുഹമ്മദ് ഷൈജൽ റിയാദ്  സുലൈമാൻ അൽ ഹബീബ് ആശുപത്രിയിലാണ് മരിച്ചത്. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 87 ആയി. കണ്ണൂർ ഏഴോം സ്വദേശി എം.പി.രാജനാണ് ബഹ്റൈനിൽ കോവിഡ് ബാധിച്ചു മരിച്ചത്. 50 വയസായിരുന്നു. രണ്ടാഴ്ചയായി ന്യുമോണിയ ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 252 ആയി

MORE IN GULF
SHOW MORE
Loading...
Loading...