കെഎംസിസിയും അൽഹിന്ദും കണ്ണീരൊപ്പാനെത്തി; സൗജന്യ ടിക്കറ്റിൽ വിക്രമൻ നാട്ടിലേക്ക്

kmcc-19
SHARE

യുഎഇയിൽ മൂന്ന് മാസമായി ജോലി നഷ്ടപ്പെട്ട്, ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്ത് കാത്തിരുന്ന ആറ്റിങ്ങൽ സ്വദേശി വിക്രമൻ നായർ ഒടുവിൽ നാട്ടിലേക്ക് മടങ്ങി. മനോരമ ന്യൂസ് കൌണ്ടർപോയിൻറിലൂടെ വിക്രമന്റെ അവസ്ഥയറിഞ്ഞ കെ.എം.സി.സിയും അൽ ഹിന്ദ് ട്രാവൽസും ചേർന്നാണ് ചാർട്ടേഡ് വിമാനത്തിൽ സൌജന്യടിക്കറ്റ് നൽകിയത്. രാവിലെ റാസൽഖൈമയിൽ നിന്നുള്ള വിമാനത്തിൽ വിക്രമൻ തിരുവനന്തപുരത്തേക്ക് മടങ്ങി.

ജോലി നഷ്ടപ്പെട്ടു, രോഗാവസ്ഥ തുടരുന്നു, വയസ് 60 പിന്നിട്ടു. വന്ദേഭാരത് ദൌത്യത്തിൻറെ ഭാഗമായി നാട്ടിലേക്ക് മടങ്ങാനുള്ള എല്ലാ മാനദണ്ഡങ്ങളുമുണ്ടായിട്ടും എംബസിയിൽ നിന്ന് വിളിയൊന്നും വന്നില്ല. തുടർന്നാണ് കഴിഞ്ഞ ദിവസം മനോരമ ന്യൂസ്  കൌണ്ടർ പോയിൻറിലൂടെ വിക്രമൻ  ജീവിതാവസ്ഥ പറഞ്ഞത്. ഇതുകണ്ടാണ് കെ.എം.സി.സിയുടെ ചാർട്ടേഡ് വിമാനത്തിൽ സൌജന്യമായി ടിക്കറ്റ് നൽകമെന്ന് അൽ ഹിന്ദ് ട്രാവൽസ്  അറിയിച്ചത്. ഷാർജ റോളയിലെ ഓഫീസിൽ വച്ച് ഓപ്പറേഷൻ മാനേജർ അരുൺ രാധാകൃഷ്ണൻ ടിക്കറ്റ് കൈമാറി.

കെഎംസിസിയുടെ ചാർട്ടേഡ് വിമാനങ്ങളിൽ 10 ശതമാനം പേർക്കെങ്കിലും സൌജന്യമായി ടിക്കറ്റ് നൽകുന്നതിലൂടെ അർഹരായവരിൽ പലരും ആശ്വാസത്തോടെയാണ് നാടണയുന്നത്. 

MORE IN GULF
SHOW MORE
Loading...
Loading...