സർക്കാർ തിരിഞ്ഞു നോക്കുന്നില്ല; പ്രതിഷേധിച്ച് പ്രവാസി സംഘടനകൾ

expats-19
SHARE

അതിഥി തൊഴിലാളികൾക്ക് നൽകുന്ന കോവിഡ് ആനുകൂല്യങ്ങൾ പോലും പ്രവാസികൾക്ക് നൽകാനാകില്ലെന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ പ്രതിഷേധവുമായി പ്രവാസിസംഘടനകൾ.  കേരളത്തിന് എന്നും സഹായമെത്തിക്കുന്ന പ്രവാസികൾ ദുരിതത്തിലായപ്പോൾ സർക്കാർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആരോപണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സഹായമെത്തിക്കുന്നത് മുതൽ സൌജന്യ ക്വാറൻറീന്റെ  കാര്യത്തിൽ വരെ സംസ്ഥാനസർക്കാർ ഇടപെടൽ വേണമെന്നാണ് പ്രവാസിസംഘടനകളുടെ ആവശ്യം. 

അതിഥി തൊഴിലാളികൾക്ക് ലഭിക്കുന്ന സൗജന്യ ക്വാറന്റീൻ അടക്കമുള്ള ആനുകൂല്യങ്ങൾ പ്രവാസികൾക്കും നൽകണം എന്നാവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയിൽ ഹർജി. എന്നാൽ, പ്രവാസികൾ അത്തരം ആനുകൂല്യങ്ങൾക്കർഹരല്ലെന്നായിരുന്നു സംസ്ഥാനസർക്കാർ നിലപാട്. കേരളത്തിന് പ്രളയകാലത്തടക്കം സഹായം നൽകിയ പ്രവാസികളോടുള്ള സർക്കാർ സമീപനം പ്രതിഷേധാർഹമാണെന്നാണ് പ്രവാസിസംഘടനകൾ ആരോപിക്കുന്നത്.

പ്രവാസികളോട് കരുതലോടെയുള്ള സമീപനമാണ് ഇപ്പോൾ വേണ്ടതെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. ജോലി നഷ്ടപ്പെട്ട് ആയിരങ്ങളാണ് നാട്ടിലേക്ക് മടങ്ങിവരുന്നത്. ഇവരെ സഹായിക്കുന്നതിനു പകരം ദുരിതത്തിലാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അതിൻറെ തെളിവാണ് ഹൈക്കോടതിയിൽ വ്യക്തമാക്കിയതെന്നും പ്രവാസിസംഘടനകൾ ആരോപിക്കുന്നു.

MORE IN GULF
SHOW MORE
Loading...
Loading...