'ഒരുമ'യുടെ ചിറകിലേറി കൽപകഞ്ചേരിക്കാർ; ഒന്നിച്ച് നാട്ടിലെത്തിയത് 100 പേർ

oruma-19
SHARE

ഒരുമ കൂട്ടായ്മയുടെ ചാർട്ടേഡ് വിമാനത്തിൽ മലപ്പുറം കൽപകഞ്ചേരി പഞ്ചായത്തിൽ നിന്നുള്ള നൂറ് പ്രവാസികൾ ഒരുമിച്ച് നാട്ടിലെത്തി. ദുബൈയിൽ പ്രയാസമനുഭവിക്കുന്ന 184 യാത്രക്കാരാണ് കൂട്ടായ്മ ഒരുക്കിയ ചാർട്ടേഡ് വിമാനത്തിൽ ഇന്നലെ രാത്രി കരിപ്പൂരിൽ പറന്നിറങ്ങിയത്. സംസ്ഥാനത്ത് ആദ്യമായാണ് പഞ്ചായത്ത് കേന്ദ്രീകരിച്ചുള്ള പ്രവാസികളുടെ മടങ്ങിവരവ്.

ഒരുമയുടെ ചിറകിലേറി അവർ പറന്നിറങ്ങി. കൽപകഞ്ചേരിയിൽ നിന്നുള്ള പ്രവാസികൾക്ക് തുണയാകാൻ 15 വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ഒരുമ എന്ന കൂട്ടായ്മയാണ് ഈ കോവിഡ് കാലത്തും രക്ഷകരായെത്തിയത്. വിമാനത്തിലാകെയുള്ള 184 പേരിൽ 100 പേരും കൽപകഞ്ചേരി സ്വദേശികളാണ്.  ബാക്കി 84 പേർ തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്നുള്ളവരും. ടിക്കറ്റിന് പണമില്ലാത്തവർക്ക് സൗജന്യ യാത്രയും, സാമ്പത്തിക പ്രയാസമുള്ളവർക്ക് സഹായവും കൂട്ടായ്മ നൽകുന്നുണ്ട്. 

യാത്രക്കാരെ സ്വീകരിക്കാൻ പഞ്ചായത്തിൻ്റെ കീഴിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നാട്ടിലെത്താനുള്ള ആശങ്കകൾക്കിടയിൽ ഒരുമയുടെ സഹായഹസ്തം വലിയ പ്രതീക്ഷയാണ് പ്രവാസികൾക്ക് നൽകുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...