സൗദിയിൽ രണ്ടു പേരടക്കം ഗൾഫിൽ മൂന്ന് മലയാളികൾക്ക് കൂടി കോവിഡ്; ആശങ്ക

PTI14-05-2020_000109A
SHARE

സൌദിയിൽ രണ്ടു പേരടക്കം ഗൾഫിൽ മൂന്ന് മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു.  കോഴിക്കോട് കൊടുവളളി സ്വദേശി 23 കാരൻ സാബിർ സൌദി അറേബ്യയിലെ റിയാദിലാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് റിയാദ് അല്‍ ഈമാന്‍ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. കൊല്ലം പള്ളിമുക്ക് സ്വദേശി സൈനുൽ ആബിദീൻ ജിദ്ദയിലാണ് മരിച്ചത്. 60 വയസായിരുന്നു. ഒൻപതു ദിവസമായി ജിദ്ദ നാഷണൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇതോടെ സൌദിയിൽ മരിച്ച മലയാളികളുടെ എണ്ണം 67 ആയി. കോഴിക്കോട് നടുവണ്ണൂർ മന്ദങ്കാവ് സ്വദേശി രാമചന്ദ്രനാണ് ദുബായിൽ മരിച്ചത്. 63 വയസായിരുന്നു. കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ദുബായ് അൽ നഹ്ദയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 96 ആയി. 221 മലയാളികളാണ് ഗൾഫിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 

MORE IN GULF
SHOW MORE
Loading...
Loading...