കുവൈത്തിൽ 280 ഇന്ത്യക്കാർക്ക് കൂടി കോവിഡ്; സൗദിയിൽ 11ഉം കുവൈത്തിൽ 8ഉം മരണം

kuwait-covid
SHARE

സൗദിയിൽ പതിനൊന്നും കുവൈത്തിൽ എട്ടുപേരും കൂടി കോവിഡ് ബാധിച്ചു മരിച്ചു. സൌദിയിൽ ആകെ രോഗബാധിതരിൽ 60 ശതമാനവും രോഗമുക്തി നേടി. കുവൈത്തിൽ 280 ഇന്ത്യക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 

സൌദിയിൽ റിയാദ്, മക്ക എന്നിവിടങ്ങളിലായാണ് 11പേർകൂടി കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 390 ആയി. 2399 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 72560 ആയി. ഇതിൽ 59 ശതമാനവും, അതായത് 43,520 പേർ രോഗമുക്തി നേടി. കുവൈത്തിൽ എട്ടുപേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 156 ആയി. 3195 പേരിൽ നടത്തിയ പരിശോധനയിൽ 838 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 280ഉം ഇന്ത്യക്കാരാണ്. ആകെ രോഗബാധിതരായ21,302 ൽ 6,835 പേരാണ് ഇന്ത്യക്കാർ. ചികിൽസയിലുള്ള 15,029 പേരിൽ 177 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. യുഎഇയിൽ ഒരാൾ മരിക്കുകയും 781 പേർക്കുകൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 14,184 പേരാണ് ഇനി ചികിൽസയിലുള്ളത്. ഖത്തറിൽ 3349 പേർക്ക് പരിശോധന നടത്തിയതിൽ 1501 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 43714ആയി. ബഹ്റൈനിൽ ഐസിയുവിലുള്ള എട്ടുപേരടക്കം 4499 പേരാണ് ചികിൽസയിലുള്ളത്. ഒമാനിൽ 513 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 7770 ആയി. അതേസമയം, ഗൾഫിലെ ആകെ രോഗബാധിതരിൽ 44 ശതമാനവും രോഗമുക്തി നേടുന്നതും മരണശതമാനം .46 മാത്രമാണെന്നതും ആശ്വാസകരമാണ്.

MORE IN GULF
SHOW MORE
Loading...
Loading...