നാടണയാനാവാതെ ഒറ്റപ്പെട്ട് പ്രവാസികൾ; സങ്കടങ്ങളുടെ പെരുന്നാൾക്കാലം

HEALTH-CORONAVIRUS-BAHRAIN
SHARE

റമസാൻ അവധിയിൽ നാട്ടിൽ പ്രിയപ്പെട്ടവർക്കൊപ്പം പെരുന്നാളാഘോഷിക്കാൻ ഓടിച്ചെല്ലാറുണ്ടായിരുന്നു പ്രവാസികളിൽ ചിലരെങ്കിലും. പക്ഷ, ഈ മഹാമാരിയിൽ പ്രവാസലോകത്ത് ഒറ്റപ്പെട്ടതോടെ നാട്ടിലേക്ക് പോകാനാകാത്ത സങ്കടത്തിലാണ് പലരും. പ്രായമായ മാതാപിതാക്കളെ പെരുന്നാൾ കാലത്ത് പിരിഞ്ഞിരിക്കുന്ന സങ്കടം. പ്രിയപ്പെട്ടവർ അടുത്തില്ലാതെ ആഘോഷങ്ങൾ മാറ്റിവച്ച് പ്രാർഥനയോടെ ജീവിക്കുന്ന പ്രവാസജീവിതങ്ങൾ.

മാസങ്ങൾ കാത്തിരുന്നാണ് പെരുന്നാൾ കാലത്ത് ഓരോ പ്രവാസിയും നാടണയാനൊരുങ്ങാറുള്ളത്. പ്രിയപ്പെട്ട മാതാപിതാക്കൾക്കൊപ്പം, സഹോദരങ്ങൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം പ്രവാസജീവതത്തിൻറെ ഒറ്റപ്പെടലും തിരക്കുകളുമെല്ലാം മറന്ന് ആഘോഷിക്കുന്ന ദിവസങ്ങളാണ് പെരുന്നാൾ ദിനങ്ങൾ. പക്ഷേ, ഈ ദുരിതകാലത്ത് പ്രവാസികളിൽ പലരുടേയും പ്രിയപ്പെട്ടവർ അടുത്തില്ലാതെ പെരുന്നാൾ കടന്നുപോകുകയാണ്. നാട്ടിലേക്ക് മടങ്ങാനാഗ്രഹിച്ച് നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവരടക്കമുണ്ട്. പക്ഷേ, ആ പ്രതീക്ഷകളെ തകർത്താണ് മഹാമാരിയുടെ വരവ്. 

വിഡിയോ കോളിലൂടെയാണ് നാട്ടിലെ കുടുംബാംഗങ്ങളുടെ സാമിപ്യം പ്രവാസികളിൽ പലരും അനുഭവിക്കുന്നത്. 

ഈ ദുരിതകാലത്ത് പ്രിയപ്പെട്ടവർ അങ്ങകലെ കേരളത്തിൽ സുരക്ഷിതരായിരിക്കുന്നുവെന്ന ഓർമയാണ് പ്രവാസികൾക്ക് ചുട്ടുപൊള്ളുന്ന വെയിലിനിടയിലും ആശ്വാസമാകുന്നത്. പക്ഷേ, ആ സുരക്ഷിതത്വം പല പ്രവാസികൾക്കുമില്ലെന്ന തിരിച്ചറിവ് ആശങ്കപ്പെടുത്തുന്നുമുണ്ട്. നാടണയണം എങ്ങനെയെങ്കിലുമെന്നത് മാത്രമാണ് പ്രവാസികളിൽ പലരുടേയും പ്രാർഥന.

MORE IN GULF
SHOW MORE
Loading...
Loading...