യുഎഇ കറൻസിയെ കളിയാക്കി വിഡിയോ; പ്രവാസി യുവാവ് അറസ്റ്റിൽ

dubai-arrest-note
SHARE

യുഎഇ കറൻസിയെ കളിയാക്കിയ പ്രവാസി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്താണ് അപകീർത്തിയുണ്ടാക്കിയതെന്ന് ദുബായ് സൈബർ പൊലീസ് അറിയിച്ചു. യുഎഇ ദിർഹം ഉപയോഗിച്ച് ശരീരം വൃത്തിയാക്കുന്നതായാണ് പ്രതി വിഡിയോയിൽ ചിത്രീകരിച്ചത്. ഇയാളെ അനന്തര നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. 

കൂടിയത് 10 ലക്ഷം ദിർഹം പിഴയും തടവുമാണ് രാജ്യത്തെയോ അതിന്റെ മുദ്രകളെയോ അപമാനിച്ചാലുള്ള ശിക്ഷ. നേരത്തെ യുഎഇയിലെ കോവിഡ് 19 സുരക്ഷാ നടപടികളെ കളിയാക്കിയവർക്കെതിരെയും നിയമനടപടി സ്വീകരിച്ചതായുള്ള വാർത്ത പ്രതികളുടെ ഫൊട്ടോ സഹിതം പൊലീസ് പുറത്തുവിട്ടിരുന്നു. 

ഉത്തരവാദിത്തമില്ലാതെ പെരുമാറുന്ന ഇവർക്ക് ജോലി ലഭിക്കരുതെന്നും സമൂഹത്തിൽ മാന്യന്മാരായി ഞെളിഞ്ഞുനടക്കരുതെന്നും കരുതിയാണ് ഇവരുടെ മുഖം മറയ്ക്കാതെയുള്ള ഫൊട്ടോ പ്രസിദ്ധീകരിക്കുന്നതെന്ന് ദുബായ് പൊലീസ് ഉദ്യോഗസ്ഥൻ കേണൽ സഇൗദ് ഹാജിരി പറഞ്ഞു.

MORE IN GULF
SHOW MORE
Loading...
Loading...