സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു; മരണം 302

സൌദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു. മരണം മുന്നൂറ്റിരണ്ടായി. കുവൈത്തിൽ 11 പേർ കൂടി മരിച്ചതോടെ മരണസംഖ്യ നൂറ്റിഏഴായി.

സൌദിയിൽ 2840 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 52016 ആയി. ഇതിൽ 23,666 പേരും, അതായത് 45 ശതമാനവും രോഗമുക്തി നേടിയത് ആശ്വാസമാണ്. പത്തുപേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 ശതമാനവും വിദേശികളാണ്. വിവിധ ആശുപത്രികളിൽ ചികിൽസയിലുള്ള 28048 പേരിൽ 16 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കുവൈത്തിൽ 251 ഇന്ത്യക്കാ‍ർ ഉൾപ്പെടെ 942 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ആകെ രോഗബാധിതരായ 13802 പേരിൽ 4600 പേർ ഇന്ത്യക്കാരാണ്. 3843 പേരാണ് സുഖം പ്രാപിച്ചത്. ഖത്തറിൽ 1547 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 30972 ആയി. 158 പേർ തീവ്രപരിചരണവിഭാഗത്തിലാണ്. 3788 പേരാണ് രോഗമുക്തി നേടിയത്. ഒമാനിൽ 404 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 5029 ആയി. ഇതിൽ 3830 പേരും മസ്ക്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. 1436 പേർ രോഗമുക്തി നേടി.  

ഗൾഫ് മേഖല

രോഗം സ്ഥിരീകരിച്ചവർ: 1,30,305

രോഗം മാറിയവർ...42,814

ആകെ മരണം: 667

സൌദി അറേബ്യ...52016

(രോഗം മാറിയവർ...23666)

(മരണം...302)

ഖത്തർ...30972

(രോഗം മാറിയവർ...3788)

(മരണം...15)

യുഎഇ...21831

(രോഗം മാറിയവർ..7328)

(മരണം...210)  

കുവൈത്ത്...13802

(രോഗം മാറിയവർ...3843)

(മരണം...107)  

ബഹ്റൈൻ...6655

(രോഗം മാറിയവർ...2753)

(മരണം...12)

ഒമാൻ...5029

(രോഗം മാറിയവർ...1436)

(മരണം...21)