കോവിഡ്; വീസ കാലാവധിയുമായി ബന്ധപ്പെട്ട എല്ലാ പിഴശിക്ഷകളും ഒഴിവാക്കി യുഎഇ

hsuae
SHARE

യുഎഇയിൽ വീസ കാലാവധിയുമായി ബന്ധപ്പെട്ട എല്ലാ പിഴശിക്ഷകളും താൽക്കാലികമായി ഒഴിവാക്കി. താമസ, സന്ദർശക വീസക്കാർക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻറെ ഉത്തരവ് വ്യക്തമാക്കുന്നു. മലയാളികളടക്കം ഒട്ടേറെ പ്രവാസികൾക്ക് 

പൊതുമാപ്പ് കാലത്ത് ലഭിക്കുന്ന ആനുകൂല്യങ്ങളോടെയാണ്  പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻറെ പുതിയ ഉത്തരവ്.  അനധികൃതമായി യുഎഇയിൽ കഴിയുന്നവർക്ക് പിഴശിക്ഷയില്ലാതെ രാജ്യം വിടാൻ ഈ മാസം 18 മുതൽ മൂന്ന് മാസത്തെ സമയം അനുവദിച്ചു. ഇവർക്ക് തിരികെ യുഎഇയിലെത്തുന്നതിനും വിലക്കുണ്ടാകില്ല. എമിറേറ്റ്സ്  ഐഡി, വർക് പെർമിറ്റ് എന്നിവയിന്മേന്മേലുള്ള പിഴകളും അടയ്ക്കേണ്ടതില്ല.  മാർച്ച് ഒന്നിന് മുമ്പ് വീസ കാലാവധി തീർന്നവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിക്കുമെന്ന് ഫെ‍ഡറൽ അതോറിറ്റി ഫോർ  െഎ‍ഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വക്താവ് ബ്രി.ഖമിസ് അൽ കഅബി അറിയിച്ചു. ഈ ആനുകൂല്യം ആവശ്യമുള്ളവർ ഫെ‍ഡറൽ അതോറിറ്റി ഫോർ  െഎ‍ഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിൻ്റെ സ്മാർട് പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കണം. പുതിയ തീരുമാനം യുഎഇയിലുള്ള മലയാളികളടക്കമുള്ള ഒട്ടേറെ ഇന്ത്യക്കാർഡ് കോവിഡ് കാലത്തെ ദുരിതത്തിൽ നിന്നുള്ള ആശ്വാസമാകും. സന്ദർശകവീസകാലാവധി കഴിഞ്ഞവർക്കടക്കം ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. വരും ദിവസങ്ങളിലെ വിമാനങ്ങളിൽ നാട്ടിലേക്കു മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസിമലയാളികളടക്കമുള്ളവർ.

MORE IN GULF
SHOW MORE
Loading...
Loading...