ഭാര്യ മരിച്ചിട്ട് മൂന്ന് ദിവസം; നാട്ടിലെത്താൻ കനിവ് തേടി പ്രവാസി; അഭ്യര്‍ഥന

air-india
SHARE

ഭാര്യ മരിച്ചിട്ടും നാട്ടിലെത്താനാകാതെ പാലക്കാടുകാരനായ പ്രവാസി  ദുബായിൽ ഇന്ത്യൻ അധികൃതരുടെ സഹായം തേടുന്നു. കൊല്ലങ്കോട് സ്വദേശി വിജയകുമാറാണ് അടിയന്തിരമായി നാട്ടിലെത്തിക്കണമെന്ന് അഭ്യർഥിക്കുന്നത്. ഇന്ത്യൻ എംബസിയെ വിവരം അറിയിച്ചിട്ടും ഒരു സഹായവും ലഭിച്ചില്ലെന്നാണ് പരാതി.

മൂന്നു ദിവസം മുൻപാണ് വിജയകുമാറിൻറെ ഭാര്യ മരിച്ചത്. മരണാനന്തരകർമങ്ങൾക്കായി ദുബായിൽ നിന്ന് നാട്ടിലെത്താൻ അന്നുമുതൽ ശ്രമം നടത്തുകയാണ്. കൊച്ചിയിലേക്കുള്ള വിമാനത്തിൽ പോകാൻ സാധ്യത തേടി ദുബായ് വിമാനത്താവളത്തിലെത്തി. എന്നാൽ പട്ടികയിലില്ലെന്ന് പറഞ്ഞ് ഇന്ത്യൻ എംബസി തഴഞ്ഞു.

അടുത്ത ബന്ധുക്കളുടെ മരണാനന്തര കർമങ്ങളിൽ പങ്കെടുക്കുന്നതിന് പ്രവാസികൾക്ക് നാട്ടിലേക്കു പോകാൻ വന്ദേ ഭാരത് ദൌത്യത്തിൻറെ ഭാഗമായി അനുമതി നൽകുന്നുണ്ട്. അതിനാൽ തന്നെ അധികാരികളുടെ ഇടപെടലിലൂടെ നാട്ടിലേക്കു മടങ്ങാൻ ഉടൻ അവസരമൊരുക്കണമെന്നാണ് ഈ പ്രവാസിയുടെ അഭ്യർഥന.

MORE IN GULF
SHOW MORE
Loading...
Loading...