ഷാർജയിൽ പിങ്ക് കാരവൻ യാത്ര തുടരുന്നു; കാൻസർ ബോധവത്കരണം ലക്ഷ്യം

pik
SHARE

കാൻസറിനെതിരെ ബോധവൽക്കരണവുമായി ഷാർജയിൽ പിങ്ക് കാരവൻ യാത്ര പുരോഗമിക്കുന്നു. ഫ്രണ്ട് ഓഫ് കാൻസർ പേഷ്യന്റ്സിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടി എല്ലാ എമിറേറ്റുകളിലും പര്യടനം നടത്തും. യാത്രയോടനുബന്ധിച്ചു പതിനായിരം സൌജന്യ പരിശോധനകളും സംഘടിപ്പിക്കുന്നുണ്ട്.

ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഭാര്യയും എഫ്.ഒ.സി.പി. സ്ഥാപകയും രക്ഷാധികാരിയുമായ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ മേൽനോട്ടത്തിലാണ്  കാൻസറിനെ തടയാനും ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാനുമായി  പിങ്ക് കാരവൻ യാത്ര സംഘടിപ്പിക്കുന്നത്. ഷാർജയിൽ തുടങ്ങിയ യാത്ര എല്ലാ എമിറേറ്റുകളും പിന്നിട്ട് അബുദാബിയിൽ സമാപിക്കും. സ്ത്രീകളിലും പുരുഷന്മാരിലും സ്തനാർബുദമടക്കമുള്ള മാരകരോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ നേടാനും അനുബന്ധ സാംക്രമിക രോഗങ്ങളെ അകറ്റുകയുമാണ് പിങ്ക് കാരവൻ യാത്രയുടെ ലക്ഷ്യം. 70 മൊബൈൽ ക്ലിനിക്കുകളിൽ 350 ഡോക്ടർമാരുടെ സേവനം യാത്രയിലുടനീളം ലഭ്യമാക്കിയിട്ടുണ്ട്. സ്തനാർബുദ സാധ്യതകളെ തുടക്കത്തിൽ തന്നെ തിരിച്ചറിയാനും കൃത്യമായ ചികിൽസയൊരുക്കാനും ഈ പരിശോധനകളിലൂടെ സാധിക്കുമെന്നു അധികൃതർ വ്യക്തമാക്കി. അടുത്ത മാസം പകുതിയോടെ ഷാർജയിൽ കാൻസർ ഗവേഷണ കേന്ദ്രം തുറക്കുമെന്നു ഷാർജ ഭരണാധികാരി പ്രഖ്യാപിച്ചു. തുടർച്ചയായ പത്താം വർഷമാണ് പിങ്ക് കാരവൻ പര്യടനം നടത്തുന്നത്. 2019- ൽ നടത്തിയ സൗജന്യ സ്തനാർബുദ പരിശോധനയിൽ 15 പേർക്ക് രോഗം കണ്ടെത്തുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു. ഒൻപത് വർഷത്തിനിടയിൽ പുരുഷൻമാർ അടക്കം 64,012 ആളുകൾക്ക് സൗജന്യസേവനം നൽകിയിരുന്നു

MORE IN GULF
SHOW MORE
Loading...
Loading...