പേരു നീട്ടിവിളിച്ച് ഷെയ്ഖ് ഹംദാൻ; സ്നേഹത്തോടെ ഓടിച്ചെന്ന് ഒട്ടകങ്ങൾ: വിഡിയോ

sheikh-hamad
SHARE

 ദുബായ് കരീടാവകാശിയും ദുബായ് എക്സി. കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വാഹനത്തിലിരുന്ന് തന്റെ ഒട്ടകങ്ങളെ നീട്ടി വിളിച്ചു: ‘താൽ ഫാരിസ്...താൽ ഇമാർ...(ഫാരിസ്, ഇവിടെ വരൂ.. ഇമാർ, ഇവിടെ വരൂ..) വിളി കേൾക്കേണ്ട താമസം ഫാരിസ് ഷെയ്ഖ് ഹംദാന്റെ മെഴ്സിഡസ് ജി–ക്ലാസിന് നേരെ നടന്നെത്തി. എന്നിട്ട് തലനീട്ടി എന്തോ തിരഞ്ഞു. ഷെയ്ഖ് ഹംദാൻ അതിന് തിന്നാൻ കൊടുത്തപ്പോൾ സന്തോഷമായി. 

‘ഫാരിസ് ഇമാറിനെ കൂട്ടി വാ’...–അദ്ദേഹം വീണ്ടും നിർദേശിച്ചു. ഫാരിസ് ഓടിച്ചെന്ന് ഇമാറിനെയും കൂട്ടി വന്നു. ഷെയ്ഖ് ഹംദാൻ നൽകിയ ഭക്ഷണം ചവച്ചുകൊണ്ടു ഇരുവരും അദ്ദേഹത്തിന്റെ മുഖത്ത് തങ്ങളുടെ മുഖമുരസി സ്നേഹവും നന്ദിയും പ്രകടിപ്പിച്ചു. പിന്നെ ഒാടിച്ചാടി മറ്റു ഒട്ടകങ്ങളുടെ അടുത്തേയ്ക്ക് നീങ്ങി.

തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയ്ഖ് ഹംദാൻ തന്നെയാണ് അദ്ദേഹത്തിന് മൃഗങ്ങളോടുള്ള സ്നേഹം തുടിക്കുന്ന ഇൗ വിഡിയോ പങ്കുവച്ചത്. ഇത് വൈറലാകാൻ ഏറെ സമയം വേണ്ടി വന്നില്ല. മണിക്കൂറുകൾക്കകം മൂന്നര ലക്ഷത്തിലേറെ പേർ വിഡിയോ കണ്ടു. നേരത്തെ കുതിരകൾ, ജിറാഫ്, നായ്ക്കൾ, ഫാൽക്കണുകൾ, ഒറിക്സ് തുടങ്ങിയവയോടൊത്തുള്ള വിഡിയോയും ഷെയ്ഖ് ഹംദാൻ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.

MORE IN GULF
SHOW MORE
Loading...
Loading...