അവിശ്വസനീയമായ ഇന്ത്യ; അബുദാബിയിൽ ഇന്ത്യ ഫെസ്റ്റിൽ പങ്കെടുത്ത് ആയിരങ്ങൾ

india-fest
SHARE

അവിശ്വസനീയമായ ഇന്ത്യ എന്ന പ്രമേയത്തിൽ അബുദാബിയിൽ ഇന്ത്യ ഫെസ്റ്റ് സംഘടിപ്പിച്ചു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ സംഘടിപ്പിച്ച മേളയിൽ കലാസാംസ്കാരികപരിപാടികൾ അരങ്ങേറി. പ്രവാസിമലയാളികളുടെ സജീവപങ്കാളിത്തത്തോടെയാണ് മേള ഒരുക്കിയത്.

നാടിന്റെ വൈവിധ്യങ്ങൾ പ്രദർശിപ്പിക്കുന്ന കലാപരിപാടികൾ,  നാട്ടുതനിമയുള്ള ഭക്ഷണ ശാലകൾ, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി ഇന്ത്യ അറബ് സാംസ്കാരിക പരിപാടികൾ അരങ്ങേറുന്ന പൈതൃകക്കാഴ്ച വരെ ഒരുക്കിയാണ് ഇന്ത്യ ഫെസ്റ്റ് സംഘടിപ്പിച്ചത്. 

ഇരുന്നൂറിലേറെ കലാകാരന്മാർ അണിനിരന്ന ഘോഷയാത്രയോടെ തുടങ്ങിയ മേള   ഇന്ത്യൻ എംബസി കൗൺസിലർ രാജ മുരുഗൻ  ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വൈവിധ്യങ്ങൾ നിറഞ്ഞ കലാരൂപങ്ങളും കടൽ കടന്നെത്തിയ കലാകാരൻമാരുടെ പ്രകടനങ്ങളും മേളയെ ആവേശം കൊള്ളിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം പ്രതിപാദിക്കുന്ന  കലാസാംസ്കാരിക പരിപാടികൾ കാണാൻ മലയാളികളടക്കം ആയിരക്കണക്കിനു സന്ദർശകരാണെത്തിയത്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...