ജനന മരണ സർട്ടിഫിക്കറ്റുകൾ; നടപടി ക്രമങ്ങൾ ലളിതമാക്കി ‌ദുബായ്

dubai
SHARE

ദുബായിൽ ജനന മരണ സർട്ടിഫിക്കറ്റുകൾക്കുള്ള നടപടി ക്രമങ്ങൾ ലളിതമാക്കി ആരോഗ്യ അതോറിറ്റിയുടെ ഓൺലൈൻ സംവിധാനം. സർക്കാർ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്കു ഓൺലൈൻ ആയി ഫോമുകൾ പൂരിപ്പിക്കാനും സർട്ടിഫിക്കറ്റുകൾ നൽകാനുമാകുമെന്നതാണ് പ്രധാനപ്രത്യേകത.

അൽ ഹംദ് എന്ന പുതിയ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് ആശുപത്രികളിൽ നിന്നുള്ള ജനന മരണ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയത്. ദുബായിലെയും ഹത്തയിലെയും പൊതുസ്വകാര്യമേഖലയിലെ ഡോക്ടർമാർക്ക് ഇലക്ട്രോണിക് സർട്ടിഫിക്കറ്റിൽ വിശദാംശങ്ങൾ നേരിട്ടു ചേർക്കാം. അതാത്  വ്യക്തികൾക്ക് ഇതിന്റെ പകർപ്പ് റാഷിദ്, ദുബായ്, ലത്തീഫ, ഹത്ത ആശുപത്രികളിൽ നിന്നും കൈപ്പറ്റാം. ജുമൈറ ലെയ്ക് ടവേഴ്സ്, അപ് ടൌൺ മിർദിഫ് എന്നിവിടങ്ങളിലെ മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളിലും ഇതിന്റെ പകർപ്പ് ലഭിക്കും. എഴുപതു ദിർഹമാണ് ഫീസ് നിരക്ക്. മരണ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള ബുദ്ധിമുട്ടും കാലതാമസവും പുതിയ സംവിധാനം വഴി ഒഴിവാകും. നേരത്തേ, ആരോഗ്യവകുപ്പിന്റെ അൽ ബറാഹ ആശുപത്രിയിൽ നിന്ന് മാത്രമാണ് ജനന മരണ സർട്ടിഫിക്കറ്റുകൾ നേടാനുള്ള അനുമതിയുണ്ടായിരുന്നത്. ദുബായ് ആരോഗ്യവകുപ്പ് ഇതിനോടകം നൂറോളം ഡോക്ടർമാർക്ക് പുതിയ ഇലക്ട്രോണിക് സംവിധാനത്തിൽ വേണ്ട പരിശീലനം നൽകിയിട്ടുണ്ട്. പുതിയ സർട്ടിഫിക്കറ്റുകൾ അറബി, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാകുമെന്നതിനാൽ ലീഗൽ ട്രാൻസിലേഷൻ നടത്തേണ്ടിയും വരില്ല.

MORE IN GULF
SHOW MORE
Loading...
Loading...