ദുബായ് മാരത്തണിൽ ഇത്യോപ്യൻ വിജയഗാഥ; ഒരു ലക്ഷം ഡോളർ സമ്മാനത്തുക

Athletics-Dubai-Marathon-UAE
SHARE

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ കായികമേളകളിലൊന്നായ ദുബായ് മാരത്തണിൽ ഇത്യോപ്യൻ വിജയഗാഥ. വനിതാ വിഭാഗത്തിൽ വർക്നെഷ് ദെഗെഫയും പുരുഷവിഭാഗത്തിൽ ഒലിക അദുഗ്ന ബികിലയും ജേതാക്കളായി. ഒന്നാം സമ്മാനക്കാർക്ക് ഒരു ലക്ഷം ഡോളർ വീതമാണ് സമ്മാനത്തുക.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രക്ഷാധികാരിയായ ദുബായ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ  നടന്ന മാരത്തണിൽ പുരുഷവിഭാഗത്തിൽ ഇത്യോപ്യയുടെ ഒലിക അദുഗ്ന ബികില ഒന്നാമതെത്തി. 2 മണിക്കൂർ 6 മിനിറ്റ് 15 സെക്കൻഡെടുത്താണ് 42.195 കിലോമീറ്റർ ദൂരം പിന്നിട്ടത്.

വനിതാവിഭാഗത്തിൽ 2 മണിക്കൂർ 19 മിനിറ്റ് 37 സെക്കൻഡിൽ വർക്നെഷ് ദെഗെഫ കിരീടം ചൂടി. വനിതാ വിഭാഗത്തിൽ ഗുതെനി ഷോൺ അമാന രണ്ടാമതും ബെഡാതു ഹിർപ ബദാനെ മൂന്നാമതുമെത്തി. പുരുഷ വിഭാഗത്തിൽ കെനിയയുടെ എറിക് കിപ്രോനോ കിപ്താനുയി, ഇത്യോപ്യയുടെ സെദാത് അബെജെ അയാന എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 

രണ്ടാം സ്ഥാനക്കാർക്ക് 40,000 ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 20,000 ഡോളറുമാണ് സമ്മാനത്തുക. പ്രധാന മാരത്തണിനു പുറമേ വീൽചെയർ മാരത്തൺ, മാരത്തൺ മാസസ്, 10 കിലോമീറ്റർ റോഡ് റേസ്, 4 കിലോ മീറ്റർ ഫൺ റൺ തുടങ്ങിയവയും ഒരുക്കിയിരുന്നു. ദുബായ് പൊലീസ് അക്കാദമിക്കു സമീപം അവസാനിച്ച മാരത്തണിൽ 150 രാജ്യങ്ങളിൽ നിന്നുള്ള 30,000ത്തോളം പേർ പങ്കെടുത്തു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...