ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ; വൻ സമ്മാനപദ്ധതികളും ഇളവുകളും

dubai-shopping-festival
SHARE

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് പ്രത്യേകസമ്മാനപദ്ധതികൾ സജീവമാകുന്നു. ഇരുപതു കോടിയോളം രൂപയുടെ സമ്മാനങ്ങളാണ് ഇൻഫിനിറ്റി മെഗാ നറുക്കെടുപ്പിലൂടെ സ്വന്തമാക്കാൻ അവസരം. ദിനംപ്രതി പ്രത്യേക സമ്മാനപദ്ധതികളും ഒരുക്കിയിട്ടുണ്ടെന്നു അധികൃതർ അറിയിക്കുന്നു.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൻറെ ഭാഗമായി ഒരുക്കിയിരിക്കുന്ന വമ്പൻ സമ്മാനപദ്ധതികളിലൂടെ വിപണി സജീവമാവുകയാണ്. ഡിഎസ്എഫ് നറുക്കെടുപ്പിനു പുറമേ, ദിവസേന നടക്കുന്ന ഇൻഫിനിറ്റി മെഗാ നറുക്കെടുപ്പിലൂടെ രണ്ടു ലക്ഷം ദിർഹവും ഇൻഫിനിറ്റി ക്യു എക്സ് ഫിഫ്റ്റി കാറും സ്വന്തമാക്കാം. ബംമ്പർ സമ്മാനമായി ഒരാൾക്കു ഒരു മില്യൺ ദിർഹത്തിൻറെ സമ്മാനവുമുണ്ട്.

ഇൻഫിനിറ്റി മെഗാ റാഫിളിലേക്കുള്ള കൂപ്പണുകൾ 200 ദിർഹത്തിനു പെട്രോൾ പമ്പുകളിലടക്കം ലഭ്യമാണ്. മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾക്കാണ് സമ്മാനങ്ങളിലേറെയും ലഭിക്കുന്നത്. ദുബായിലെ ഷോറൂമുകളിൽ നിന്നും സ്വർണാഭരങ്ങൾ വാങ്ങുന്നവരിൽ നിന്നും പ്രതിദിന   നറുക്കെടുപ്പിലൂടെ  ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് എട്ടു പേർക്കു അഞ്ചു മുതൽ ഇരുപത്തിയഞ്ചു വരെ പവൻ സ്വർണസമ്മാനങ്ങളും നൽകുന്നുണ്ട്.  വൻ ഇളവുകളും സമ്മാനപദ്ധതികളുമുള്ള ദുബായ് ഷോപ്പിങ് ഉത്സവം ഫെബ്രുവരി ഒന്നിനവസാനിക്കും. 

MORE IN GULF
SHOW MORE
Loading...
Loading...