സൗദിയിൽ ഗതാഗത നിയമം ലംഘിച്ചാൽ ബ്ലാക്ക് പോയിന്റ്

saudi-traffic
SHARE

സൗദിയിൽ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി നിയമ ലംഘകർക്ക് ബ്ലാക്ക് പോയിന്റ് സംവിധാനം നിലവിൽ വരുന്നു. ഗതാഗതം കാര്യക്ഷമമാക്കുന്നതിന് അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ നടപ്പാക്കുന്ന നിയമപരിഷ്കരണം ആറു മാസത്തിനകം നിലവിൽ വരും.

സൌദിയിൽ ഡ്രൈവിങ് കൂടുതൽ കാര്യക്ഷമമാക്കാനും ഗതാഗതലംഘനങ്ങൾ കുറയ്ക്കുന്നതിനുമായാണ് പന്ത്രണ്ടു വർഷം പഴക്കമുള്ള നിയമം പരിഷ്കരിച്ചത്. പുതിയ നിയമപ്രകാരം ഒരു ട്രാഫിക് കുറ്റത്തിന് ഒരു ബ്ലാക്ക് പോയിന്‍റ് നൽകും. മൂന്നു വർഷത്തിനകം 90 പോയിന്‍റിലെത്തിയാൽ ലൈസൻസ് റദ്ദാക്കും. ട്രാഫിക് നിയമ ലംഘനങ്ങളെക്കുറിച്ചുള്ള കേസുകളും പരാതികളും പ്രത്യേക കോടതിയായിരിക്കും പരിഗണിക്കുക. 

ഓരോ ലംഘനങ്ങളുടെയും തീവ്രതയനുസരിച്ച് പോയിന്റുകൾ വർധിക്കും. ഒരു വർഷത്തിനുള്ളിൽ രണ്ടാമത്തെ തവണ പൊതു സുരക്ഷയെ അപകടത്തിലാക്കുന്ന നിയമ ലംഘനം ആവർത്തിച്ചാൽ പരമാവധി പോയിന്റുകൾ നൽകി പിഴ ഈടാക്കും. ഒരു വർഷത്തിനുള്ളിൽ നിയമലംഘനം ആവർത്തിച്ചാൽ, ഡ്രൈവർ  ജയിൽ ശിക്ഷയോ  ഇരട്ടി പിഴയോ നേരിടേണ്ടിവരും. വേഗത, മദ്യപിച്ച് വാഹനമോടിക്കൽ, റോഡ് അടയാളങ്ങൾ അവഗണിക്കൽ, അപകടകരമായ ഓവർടേക്കിങ് എന്നിവയാണ്  പൊതുസുരക്ഷാ ലംഘനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈസൻസ് റദ്ദാക്കിയാൽ പുതിയ അപേക്ഷ നൽകാൻ ഒരു വർഷം കാത്തിരിക്കണം. കൂടാതെ നല്ലനടപ്പിനുള്ള ശിക്ഷ വേറെയും നൽകും. ഒരു മാസം അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന ക്ലാസിനും പങ്കെടുക്കേണ്ടി വരും. 

MORE IN GULF
SHOW MORE
Loading...
Loading...