നാട്ടിലേക്ക് പോകാന്‍ ടിക്കറ്റെടുത്ത അതേ വിമാനത്തിൽ ശരതിന് അന്ത്യയാത്ര; കണ്ണീര്‍

sarath-28-12
SHARE

പ്രിയപ്പെട്ടവർക്കൊപ്പം ക്രിസ്മസ് അവധിക്ക് നാട്ടിൽ പോകാനിരുന്നതാണ് ശരത്. നാട്ടിലേക്ക് പോകാനിരുന്ന അതേ വിമാനത്തിൽ ശരത്തിന് അന്ത്യയാത്ര. ക്രിസ്മസ് പുലർച്ചെയാണ് ദുബായിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി ശരത് കുമാർ (21) മരിച്ചത്. 

വ്യാഴാഴ്ച രാത്രി 9.40നുള്ള എമിറേറ്റ്സ് വിമാനത്തിൽ ശരതിന്റെ മൃതദേഹം സ്വദേശമായ തിരുവനന്തപുരത്ത് എത്തിച്ചു. ശരത്തിനൊപ്പം മരിച്ച സുഹൃത്ത് രോഹിത്തിന്റെ (19) മൃതദേഹം ഇന്നലെ പുലർച്ചെ 2.30നുള്ള എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലെത്തിച്ചു. 

ദുബായിലുള്ള അമ്മയോടും അമ്മൂമ്മയോടുമൊപ്പം നാട്ടിൽ പോകാൻ ഇതേ വിമാനത്തിനാണ് ശരത് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസ് അവാസാനവർഷ ബിരുദ വിദ്യാർഥിയായ ശരത്തും യുകെയിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിയായിരുന്ന രോഹിതും ചെറുപ്പം മുതൽ അടുത്തസുഹൃത്തുക്കളായിരുന്നു. 

ശരതിന്റെ അച്ഛൻ നാട്ടിലാണ്. സുഹൃത്തുകളും ബന്ധുക്കളും സാമൂഹിക പ്രവർത്തരും വിമാനത്താവളത്തിൽ എത്തിയിരുന്നു.

MORE IN GULF
SHOW MORE
Loading...
Loading...