യുഎഇ വീസയ്ക്കായി ഇനി മൊബൈൽ വഴി അപേക്ഷിക്കാം; നടപടികൾ 40 മിനിറ്റ് കൊണ്ട്

Emirates Daily Life
SHARE

യുഎഇ താമസ വീസയ്ക്കായി ഇനി മൊബൈൽ ആപ്ളിക്കേഷൻ വഴി അപേക്ഷിക്കാം. കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി ദുബായ് നൌ ആപ്പ് പരിഷ്കരിച്ചു. വീസയുമായി ബന്ധപ്പെട്ട സേവനങ്ങൾ സ്മാർട് ആയതായി ദുബായ് എമിഗ്രേഷൻ വ്യക്തിമാക്കി.

യുഎഇയിലെ താമസ വീസ സേവനങ്ങൾ മൊബൈൽ ആപ്പു വഴി ലഭ്യമാക്കുന്ന സേവനമാണ് തുടക്കമായിരിക്കുന്നത്. അപേക്ഷ നൽകൽ, പുതുക്കൽ, ഭേദഗതി വരുത്തൽ, റദ്ദാക്കൽ തുടങ്ങിയ സേവനങ്ങളിൽ ഇനി ദുബായ് നൌ ആപ്പിൽ ലഭ്യമാകുമെന്നു ദുബായ് എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. 

ആമർ കേന്ദ്രങ്ങളിലും സേവനം ലഭ്യമായിരിക്കും. രേഖകൾ ഓൺലൈൻ വഴി സമർപ്പിക്കാനാകുന്നതിലൂടെ സുതാര്യവും അതിവേഗത്തിലുമുള്ള സേവനമാണ് പ്രവാസികൾക്കു ഉറപ്പാക്കിയിരിക്കുന്നത്. താമസക്കാരന് വീസയുടെ വിശദാംശങ്ങൾ അറിയാനുള്ള വീസ സ്റ്റാറ്റസ് സേവനമാണ് ഈ ആപ്പിൽ ആദ്യമുണ്ടായിരുന്നത്. പിന്നീട് അപേക്ഷകന്റെയും ആശ്രിതരുടെയും വീസ പുതുക്കാൻ സൌകര്യമൊരുക്കി. 

നിലവിൽ ദുബായ് നൌ ആപ്പിലൂടെ എൻട്രി പെർമിറ്റ് നേടാനും സാധിക്കും. 40 മിനിറ്റ് കൊണ്ടു നടപടികൾ പൂർത്തിയാക്കാം. അപേക്ഷിക്കാൻ 10 മിനിറ്റും വീസ ലഭിക്കാൻ ചുരുങ്ങിയത് 30 മിനിറ്റും മാത്രം. 2021 ഓടെ പൂർണമായും കടലാസ് രഹിതമാക്കാനുള്ള ദുബായ് സർക്കാരിൻറെ നടപടികളുടെ ഭാഗമാണിതെന്നു സ്മാർട് ദുബായ് ഡയറക്ടർ ജനറൽ ഡോ.അയിഷ ബിൻത് ബുത്തി ബിൻ ബിഷർ വ്യക്തമാക്കി. 

MORE IN GULF
SHOW MORE
Loading...
Loading...