യുഎഇ ദേശീയദിനം; തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്കു മോചനം പ്രഖ്യാപിച്ചു

gulf
SHARE

യുഎഇയിൽ ദേശീയദിനം പ്രമാണിച്ചു തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്കു മോചനം പ്രഖ്യാപിച്ചു. യുഎഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളുമാണ് തടവുകാർക്കു  മാപ്പ് അനുവദിച്ചത്. പ്രവാസികളടക്കമുള്ള തടവുകാരെ നടപടിക്രമങ്ങൾക്കു ശേഷം മോചിപ്പിക്കും.

യുഎഇയുടെ നാൽപ്പത്തിയെട്ടാം ദേശീയദിനം അടുത്തമാസം രണ്ട്, മൂന്ന് തീയതികളിലായാണ് ആഘോഷിക്കുന്നത്. ശിക്ഷാകാലാവധിക്കിടെ നല്ല പെരുമാറ്റം കാഴ്ചവച്ച തടവുകാരെയാണ് ദേശീയദിനത്തോടനുബന്ധിച്ചു മോചിപ്പിക്കുന്നത്. വിവിധ ജയിലുകളിൽ കഴിയുന്ന പ്രവാസികളടക്കമുള്ള 662 തടവുകാർക്ക് പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ മോചനം പ്രഖ്യാപിച്ചു. ഇവരുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാനും പ്രസിഡൻറ് ഉത്തരവിട്ടു. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ദുബായ് ജയിലുകളിൽ കഴിയുന്ന 674 തടവുകാർക്കു മോചനം പ്രഖ്യാപിച്ചു. അജ്മാൻ ഭരണാധികാരിയും യുഎഇ സുപ്രീംകൌൺസിൽ അംഗവുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി അജ്മാനിലെ 103 തടവുകാരെ മോചിപ്പിക്കാൻ തീരുമാനിച്ചു. ഫുജൈറ ഭരണാധികാരിയും യുഎഇ സുപ്രീംകൌൺസിൽ അംഗവുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി 86 തടവുകാർക്കു മോചനം അനുവദിച്ചു. റാസൽഖൈമ ഭരണാധികാരിയും യുഎഇ സുപ്രീംകൌൺസിൽ അംഗവുമായ ഷെയ്ഖ് സൌദ് ബിൻ സഖ്ർ അൽ ഖാസിമി 297 തടവുകാരെ മോചിപ്പിക്കാൻ തീരുമാനിച്ചു. ഉമ്മൽഖുവൈൻ ഭരണാധികാരിയും യുഎഇ സുപ്രീംകൌൺസിൽ അംഗവുമായ ഷെയ്ഖ് സഊദ് ബിൻ റാഷിദ് അൽ മുല്ലയും തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്ക് മോചനം 

MORE IN GULF
SHOW MORE
Loading...
Loading...