28 കോടിയുടെ ആ ഭാഗ്യവാനെവിടെ? തിരച്ചിൽ; ബിഗ് ടിക്കറ്റിൽ കോളടിച്ചത് മലയാളികൾക്ക്

big-04
SHARE

'ഭാഗ്യദേവത' പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാത്ത  ശ്രീനു ശ്രീധരൻ നായരെ തിരയുകയാണ് അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ അധികൃതർ. ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 5 ദശലക്ഷം ദിര്‍ഹം(ഏകദേശം 28.87 കോടി രൂപ) ആണ് ഇദ്ദേഹത്തെ കാത്തിരിക്കുന്നത്. രണ്ട് ഫോൺ നമ്പറുകളാണ് ഇയാൾ നൽകിയിരുന്നത്. ഇതിൽ ആദ്യത്തെ നമ്പർ തെറ്റാണെന്നും രണ്ടാമത്തെ നമ്പറിൽ വിളിച്ചപ്പോൾ അൽപം കഴിഞ്ഞ് വിളിക്കൂ എന്നുമായിരുന്നു മറുപടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഓണ്‍ലൈനിലൂടെ എടുത്ത ടിക്കറ്റിനെയാണ് (കൂപ്പണ്‍ 098165) ഭാഗ്യം തുണച്ചത്. വിജയി യുഎഇയിൽ സ്ഥിര താമസക്കാരൻ അല്ലെന്നാണ് വിവരമെന്നും റിപ്പോർട്ടുകളുണ്ട്. ബിഗ് ടിക്കറ്റ് നറുക്കെടുത്തപ്പോൾ വിജയികൾ 11 പേരും ഇന്ത്യാക്കാരാണ്. അതിൽ പകുതിയും മലയാളികൾ. 

രണ്ടാം സമ്മാനമായ ബിഎംഡബ്ല്യു സീരീസ് 9 ലഭിച്ചത് നിഷാദ് ഹമീദിന്. സാഹിര്‍ ഖാന്‍ (ഒരു ലക്ഷം ദിര്‍ഹം), സിദ്ദീഖ് ഒതിയോരത്ത് (90,000), അബ്ദുല്‍ റഷീദ് കോടാലിയില്‍ (70,000), രാജീവ് രാജന്‍ (50,000), ജോര്‍ജ് വര്‍ഗീസ് (30,000), സജിത്കുമാര്‍ സദാശിവന്‍ നായര്‍, പെച്ചിമുത്തു കാശിലിംഗം (20,000 ദിര്‍ഹം വീതം), ശ്രീകാന്ത് നായിക്, അരുണ്‍ ബാബു (10,000 ദിര്‍ഹം വീതം) എന്നിവരാണ് മറ്റു ഭാഗ്യശാലികള്‍. സമ്മാനാർഹരിൽ രണ്ട് പേരൊഴിച്ചെല്ലാവരും ഓൺലൈനിൽ ടിക്കറ്റെടുത്തവരാണ്. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...