കൊട്ടാരത്തിലും മലയാളി; യുഎഇയിൽ പിണറായിക്കു മധുര വിസ്മയം; പരിചയപ്പെടുത്തി ഷെയ്ഖ് സൗദ്

kumar
SHARE

ഉച്ചവിരുന്നിനു പുറമേ മറ്റൊരു മധുര വിസ്മയം കൂടി മുഖ്യമന്ത്രി പിണറായി വിജയനു സമ്മാനിച്ച് ഉമ്മുൽ ഖുവൈൻ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ റഷീദ് അൽ മുവല്ല. കൊട്ടാരത്തിലെ കൂടിക്കാഴ്ചയ്ക്കും ഉച്ചയൂണിനും ശേഷം പിരിയാൻ ഒരുങ്ങുമ്പോൾ ഷെയ്ഖ് സൗദ് തന്റെ ജീവനക്കാരിലൊരാളായ കുമാറിനെ പേരെടുത്തു വിളിക്കുകയായിരുന്നു.

പാറശ്ശാല സ്വദേശിയായ കുമാറിനെ അദ്ദേഹം മുഖ്യമന്ത്രിക്കു പരിചയപ്പെടുത്തി. തന്റെ പഴ്സനൽ സ്റ്റാഫിലെ അംഗമാണെന്നും 23 വർഷമായി വിശ്വസ്തനായി ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമർഥരായ ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ വിവിധ എമിറേറ്റുകളിലെ കൊട്ടാരങ്ങളിൽ ഇതു പോലെ ജോലി ചെയ്യുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രി ഇ.പി ജയരാജൻ, ദുബായ് ഇന്ത്യൻ കോൺസലേറ്റ് ജനറൽ വിപുൽ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ ഇളങ്കോവൻ, സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി,വൈസ് ചെയർമാൻ കെ.വരദരാജൻ,മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൻ വിവേക് തുടങ്ങിയവരും സന്ദർശനവേളയിലുണ്ടായിരുന്നു.

MORE IN GULF
SHOW MORE
Loading...
Loading...