സഭയുടെയും സമൂഹത്തിന്റെയും ഐക്യത്തിനായി ഒന്നിച്ച് പ്രവർത്തിക്കണം; ആഗോള കത്തോലിക്കാ കോൺഗ്രസ്

catholic30
SHARE

സഭയുടേയും സമൂഹത്തിൻറേയും ഐക്യത്തിനു വേണ്ടി ഒരുമിച്ചു പ്രവർത്തിക്കണമെന്ന ആഹ്വാനത്തോടെ ദുബായിൽ ആഗോള കത്തോലിക്കാ കോൺഗ്രസ് സമ്മേളനത്തിനു തുടക്കം. രാഷ്ട്രീയക്കാർക്കിടയിലും ഒരുമ വേണമെന്ന്, ഇടഞ്ഞുനിൽക്കുന്ന കേരളകോൺഗ്രസ് നേതാക്കളെ സാക്ഷിയാക്കി കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. വികസനത്തിൻറേയും വളർച്ചയുടേയും അടിസ്ഥാനം മാനവസാഹോദര്യമായിരിക്കണമെന്നു ആഗോള കത്തോലിക്കാ കോൺഗ്രസിന്റെ പ്രഥമ രാജ്യാന്തരസമ്മേളനത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. 

രാഷ്ട്രീയക്കാർക്കിടയിലും ഈ ഒരുമയുണ്ടാകണമെന്നു പി.ജെ.ജോസഫും, ജോസ്.കെ.മാണിയും അടക്കമുള്ള കേരളാകോൺഗ്രസ് നേതാക്കളെ സാക്ഷിയാക്കി കർദിനാൾ ഓർമിപ്പിച്ചു. ബ്രാക്കറ്റില്ലാത്ത കേരളാ കോൺഗ്രസാണ് കത്തോലിക്കാ കോൺഗ്രസിൻറെ ലക്ഷ്യമെന്നു കത്തോലിക്കാ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. 

തെക്കൻ അറേബ്യ അപ്പസ്തോലിക് വികാരി ബിഷപ്പ് പോൾ ഹിൻഡർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിറോ മലബാർ സഭയുമായി ബന്ധപ്പെട്ട രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം തുടങ്ങിയ വിവിധ വിഷയങ്ങളാണ് സമ്മേളനം ചർച്ച ചെയ്യുന്നത്. എം.പിമാരായ ഡീൻ കുര്യാക്കോസ്, തോമസ് ചാഴിക്കാടൻ, മുൻ എം.പി പി.സി തോമസ് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 

MORE IN GULF
SHOW MORE
Loading...
Loading...